3 ദിവസത്തിനിടെ തിരുത്തിയത് നീന്തലിലെ 2 ലോക റെക്കോർഡുകൾ; വിസ്മയിപ്പിച്ച് കാനഡ‍യുടെ കൗമാര താരം

7 months ago 7

മനോരമ ലേഖകൻ

Published: June 11 , 2025 09:45 AM IST

1 minute Read

  • 3 ദിവസത്തിനിടെ 2 ലോക റെക്കോർഡുകൾ

സമ്മർ മക്കിന്റോഷ്
സമ്മർ മക്കിന്റോഷ്

വിക്ടോറിയ ∙ 3 ദിവസത്തിനിടെ നീന്തലിലെ 2 ലോക റെക്കോർഡുകൾ തിരുത്തിയെഴുതി കാനഡ‍യുടെ കൗമാര വിസ്മയം സമ്മർ മക്കിന്റോഷ്. കഴിഞ്ഞ ദിവസം 400 മീറ്റർ വനിതാ ഫ്രീസ്റ്റൈലിൽ ലോക റെക്കോർഡ് കുറിച്ച (3:54.18 മിനിറ്റ്) മക്കിന്റോഷ് ഇന്നലെ 200 മീറ്റർ മെഡ്‌ലെ റിലേയിലും റെക്കോർഡ് തിരുത്തി (2:05:07 മിനിറ്റ്).

ഹംഗറിയുടെ മുൻ ലോക ചാംപ്യൻ കാറ്റിൻക ഹോസു ഒരു പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച റെക്കോർഡാണ് ഇന്നലെ കനേഡ‍ിയൻ സ്വിമ്മിങ് ട്രയൽസ് മത്സരത്തിലൂടെ മക്കിന്റോഷ് തകർത്തത്. 800 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയ താരത്തിന് നേരിയ വ്യത്യാസത്തിലാണ് ഈ വിഭാഗത്തിലെ ലോക റെക്കോർഡ് നഷ്ടമായത്.

കഴിഞ്ഞവർഷത്തെ പാരിസ് ഒളിംപിക്സിൽ 3 വ്യക്തിഗത സ്വർണവും ഒരു വെള്ളിയും നേടിയാണ് മക്കിന്റോഷ് നീന്തൽക്കുളത്തിലെ വിസ്മയമായത്.

English Summary:

Summer McIntosh: Summer McIntosh's record-breaking swims dominated the Canadian Swimming Trials.

Read Entire Article