Authored by: അശ്വിനി പി|Samayam Malayalam•5 Aug 2025, 4:37 pm
സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ന് ആളുകൾ വൻ വരുമാനം ഉണ്ടാക്കുന്നത്. വെറും മൂന്ന് മണിക്കൂറുകൊണ്ട് ഒരു മില്യൺ യുഎസ് ഡോളർ ഉണ്ടാക്കി എന്ന് പറഞ്ഞ് ഒരു ഒൻപതുവയസ്സുകാരി രംഗത്തെത്തിയത് വാർത്തയായിരുന്നു
ടെയ് ടിയാൻ താൻ പ്രായപൂർത്തിയാവുന്ന ദിവസം കാത്തിരിയ്ക്കുന്ന പുരുഷന്മാർക്കായി ഒരു വീഡിയോ പങ്കുവയ്ക്കും എന്ന് ടെയ് ടിയാൻ പറഞ്ഞിരുന്നു. പോൺ സ്റ്റാർ ഇൻ ട്രെയിനിങ് എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. വീഡിയോ എന്റെ പിറന്നാൾ ദിവസം പുലർച്ചെ 12 മണി മുതൽ രാത്രി 12 മണി വരെ മാത്രമായിരിക്കും, അതിന് ശേഷം ഡിലീറ്റ് ചെയ്യും എന്നും പറഞ്ഞു.
Also Read: വിവാഹ ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തു, ഹൻസികയും വിവാഹ മോചിതയാകുന്നു വെറും 3 വർഷം കൊണ്ട് എല്ലാം വെറുതേ!ഇപ്പോഴിതാ ആ വീഡിയോയിലൂടെ ഉണ്ടാക്കിയ വരുമാനം എത്രത്തോളം ആണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായികയും ഇൻഫ്ളുവൻസറുമായ പതിനെട്ടുകാരി ടെയ് ടിയാൻ. താന്റെ ഒൻപതാം വയസ്സിൽ മൂന്ന് മണിക്കൂറിൽ ഒരു മില്യൺ യു എസ് ഡോളർ (എട്ട് കോടി രൂപയ്ക്ക് മുകളിൽ) ഉണ്ടാക്കിയ റെക്കോഡ് നേട്ടം ബ്രേക്ക് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
അതെ, തന്റെ ഒൻപതാം വയസ്സിൽ മൂന്ന് മണിക്കൂറിൽ ഒരു മില്യൺ യു എസ് ഡോളർ നേടി എന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ടെയ് ടിയാൻ ആദ്യമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ആ വരുമാനം. അതിന് ശേഷം 2023 ൽ ടിയയുടെ ഇൻസ്റ്റഗ്രാം പേജിൽ ഒരു പോസ്റ്റ് വന്നു, ടിയയും സഹോദരനും മരണപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. നിമിഷ നേരം കൊണ്ട് ആ പോസ്റ്റ് വൈറലായി.
Also Read: ചിരിക്കുമ്പോളും ഉള്ളിൽ കരയുന്ന ഒരാളുണ്ട്! ഹൃദയം നൊമ്പരപെടുമ്പോഴും ഞാനത് പുറത്തു കാണിച്ചില്ല; ആ വേദനക്ക് സൊല്യൂഷൻ കണ്ടെത്തിയെന്ന് അപർണ
തൊട്ടടുത്ത ദിവസം, ഞാനും സഹോദരനും സുരക്ഷിതരാണ് എന്ന് പറഞ്ഞ് ടിയ തന്നെ സോഷ്യൽ മീഡിയയിൽ എത്തി. കഴിഞ്ഞ 24 മണിക്കൂർ വളരെ ട്രോമ നിറഞ്ഞതായിരുന്നു. മറ്റൊരാൾ സോഷ്യൽ മീഡിയ കീഴടക്കി, കിംവദന്തി പ്രചരിപ്പിച്ചു- എന്നാണ് ടിയ പറഞ്ഞത്.
രാത്രി ജോലിയുള്ളവർക്ക് മുന്നറിയിപ്പ്; യുഎഇയിൽ ഈ പുതിയ മാറ്റം
ആ സംഭവത്തിന് ശേഷം ടിയ പിന്നീട് വൻ വൈറലായത് 2024 ൽ ആണ്. തനിക്ക് ഹാർട്ട് ട്യൂമർ ആണെന്ന് പറഞ്ഞുകൊണ്ട് ടിയ പങ്കുവച്ച പോസ്റ്റ് ആരാധകർക്ക് വലിയ ഷോക്ക് ആയിരുന്നു. താൻ ഒരു ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയ ആകുകയാണെന്ന കാര്യവും, അതിന് ശേഷം വിജയകരമായി സർജറി കഴിഞ്ഞു എന്ന കാര്യവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒന്നിനും എന്നെ തകർക്കാൻ കഴിയില്ല, ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പുറകെ ഓടുകയാണ് എന്ന് പറഞ്ഞാണ്, ട്യൂമറിനെ അതിജീവിച്ച് തിരിച്ചെത്തിയത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·