14 September 2025, 03:23 PM IST

IFFK
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നതിനായി എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടി. 2024 സെപ്റ്റംബര്‍ ഒന്നുമുതല്‍ മുതല്‍ 2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് എന്‍ട്രികളായി പരിഗണിക്കുക. വിശദമായ നിയമവലിക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി www.iffk.in സന്ദര്‍ശിക്കാം.
Content Highlights: IFFK 2025: Entry Deadline Extended
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·