'300 കോടി പ്രതിഫലം; 'പുഷ്പ' സംവിധായകനുമായി കൈകോർക്കാൻ ഷാരൂഖ്'; വാസ്തവമെന്ത്?

7 months ago 7

11 June 2025, 09:20 PM IST

shah rukh khan sukumar

ഷാരൂഖ് ഖാൻ, സുകുമാർ | Photo: AFP, Faceboo/ Sukumar B

'പത്താന്' ശേഷം ഷാരൂഖ് ഖാന്‍ നായകാനയെത്തുന്ന ചിത്രമാണ് 'കിങ്'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനംചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'കിങ്' നിലവില്‍ ചിത്രീകരണഘട്ടത്തിലാണ്. എന്നാല്‍, 'കിങ്ങി'ന് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമേത് എന്ന കാര്യത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കും ഒപ്പം റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഷാരൂഖ് ഖാന്‍ ഒന്നിക്കാനിരിക്കുന്നു എന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും തെലുങ്ക് സിനിമകള്‍ നിര്‍മിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സുമായി ഷാരൂഖ് കൈകോര്‍ക്കുന്ന എന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. യാഥാര്‍ഥ്യമാവുകയാണെങ്കില്‍, തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവിമേക്കേഴ്‌സിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാവുമായിരുന്നു ഷാരൂഖിന്റെ പാന്‍ ഇന്ത്യന്‍ പ്രൊജക്ട്. 'പുഷ്പ' ഒരുക്കിയ സുകുമാര്‍ ആയിരിക്കും ചിത്രം സംവിധാനംചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 300 കോടി രൂപ പ്രതിഫലത്തിലാവും ഷാരൂഖ് അഭിനയിക്കുകയെന്നുമായിരുന്നു പ്രചാരണം.

എന്നാല്‍, ഇതിലൊന്നും വാസ്തമില്ലെന്നാണ് ബോളിവുഡിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ടുചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സുമായി ഉടനൊന്നും ഷാരൂഖ് ഒന്നിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'കിങ്' പൂര്‍ത്തിയാക്കിയ ശേഷമാവും ഷാരൂഖ് അടുത്ത ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. 2026 ആദ്യത്തോടെയാവും 'കിങ്' പൂര്‍ത്തിയാവുക. മൈത്രിയുമായി നിലവില്‍ ഷാരൂഖ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. നിരവധി തിരക്കഥകള്‍ ഷാരൂഖിന് മുമ്പിലുണ്ട്. ഇതിലേതെന്ന കാര്യത്തില്‍ വര്‍ഷാവസാനത്തോടെ തീരുമാനം എടുക്കും. എന്നാല്‍ ഇവയിലൊന്നും മൈത്രിയുടെ പ്രൊജക്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: Rumors of Shah Rukh Khan's adjacent movie aft `King` with Mythri Movie Makers are debunked

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article