Authored by: അശ്വിനി പി|Samayam Malayalam•23 Jun 2025, 1:35 pm
പാട്ട് കൊണ്ട് മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും മിൻ യൂൻഗി എന്ന ബിടിഎസിന്റെ സുഗ ശ്രദ്ധേയനാണ്. തൻരെ 400 കോടിയിൽ അധികം വരുന്ന സമ്പാദ്യത്തിൽ നിന്ന് വലിയൊരു തുക താരം സംഭാവന നൽകിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബിടിഎസ്- സുഗ ഇപ്പോഴിതാ ബിടിഎസ്സിന്റെ സുഗ എന്ന മിൻ യൂൻഗി നൽകിയ വലിയൊരു സംഭാവന തുകയെ കുറിച്ചും, അദ്ദേഹത്തിന്റെ പേരിൽ വരാൻ പോകുന്ന ചികിത്സാ കേന്ദ്രത്തെയും സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിനായി ഒരു മെഡിക്കൽ സൗകര്യം സ്ഥാപിക്കാൻ 5 ബില്യൺ KRW (ഏകദേശം 3.62 മില്യൺ USD) സംഭാവന ചെയ്തിരിക്കുകയാണ് താരം. ഇന്ത്യൻ റുപീ എത്രയാണ് എന്ന് ചോദിച്ചാൽ, അത് 31 കോടിയ്ക്ക് മുകളിലാണ്. നാനൂറ് കോടിയിലേറെ ആസ്തിയുള്ള സുഗ അതുകൊണ്ട് തന്റെ സഹജീകളെയും പരിഗണിക്കുന്നു എന്നത് വലിയ മനസ്സാണ് എന്ന് ആരാധകരും പറയുന്നു.
Also Read: വിജയിയുമായുള്ള ബന്ധത്തിന്റെ പേരിൽ എന്തൊക്കെ കേട്ടു, എന്നിട്ടിപ്പോൾ എന്തായി; ആന്റണിയെ ചേർത്തു പിടിച്ച് ഇളയദളപതി2025 ജൂൺ 23-ന് സിയോൾ ടൈംസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, യോൻസെയ് യൂണിവേഴ്സിറ്റി സെവറൻസ് ഹോസ്പിറ്റലിന്റെ പുതിയ സെന്റർ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഈ സംഭാവന ഉപയോഗിക്കും. സെവറൻസ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെയും അതിന്റെ അനുബന്ധ യോൻസെയ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയാണ് ഇത്. സുഗയുടെ യഥാർത്ഥ പേരായ മിൻ യൂൻഗി എന്നാണ് ഈ ചികിത്സാ കേന്ദ്രത്തിന് പേരിട്ടിരിയ്ക്കുന്നത്. 2025 സെപ്റ്റംബറോടുകൂടെ ഇത് ആരംഭിയ്ക്കും.
31 കോടി സംഭാവന നൽകി BTS താരം സുഗ; സമ്പന്നനാണ്, അത് മറ്റുള്ളവർക്കും നൽകാനുള്ള മനസ്സാണ് വലുത്, സംഗീതത്തിലൂടെയും ആശ്വാസം!
മിൻ യൂൻഗി ചികിത്സാ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത, പരമ്പരാഗത ചികിത്സാ പദ്ധതികളിൽ സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുമെന്നതാണ്. സെവറൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സൈക്യാട്രി സ്പെഷ്യലിസ്റ്റായ പ്രൊഫസർ ചിയോൺ ഗെയുൻ ആയുമായി പരിചയപ്പെട്ടതിന് ശേഷം, 2024 അവസാനത്തോടെയാണ് സുഗ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾക്ക് ചികിത്സയുടെ ഒരു രൂപമായി സംഗീതം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പഠിച്ചതിന് ശേഷമാണ് സംഗീതത്തിന്റെ വഴിയെയും ചികിത്സ നൽകുന്നത്. ഇത് കൂട്ടികളുടെ മാനസികാവസ്ഥയെ നല്ല രീതിയിൽ മെച്ചപ്പെടുത്തുകയും ഉന്മേഷം നൽകുകയും ചെയ്യുമെന്നാണ് പഠനം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·