Published: August 23, 2026 09:38 AM IST Updated: August 23, 2026 09:59 AM IST
1 minute Read
കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊളംബോയിലെ എസ്എസ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, പ്ലേയിങ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. സ്പിന്നർ കുൽദീപ് യാദവിനു പകരം സാരാംശ് ജെയ്ൻ ഇറങ്ങും. 33 വയസ്സുകാരനായ സാരാംശിന് വെറ്ററൻ താരം രവീന്ദ്ര ജഡേജയാണ് ടെസ്റ്റ് ക്യാപ് കൈമാറിയത്.
What you should work next
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ വാഷിങ്ടൻ സുന്ദർ പുറത്തായ സാഹചര്യത്തിലാണ് സാരാംശ് ജെയിൻ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇടംനേടിയത്. മധ്യപ്രദേശിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 131 വിക്കറ്റുകൾ നേടി തിളങ്ങിയിട്ടുള്ള 33 വയസ്സുകാരനായി സാംരാശ്, അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികച്ച പ്രകടനം നടത്തിയതാണ് ടീമിലേക്ക് വഴി തുറന്നത്.
ശ്രീലങ്കൻ ഇലവനിലും ഒരു മാറ്റമുണ്ട്. ബാറ്റർ കമിൽ മിഷാര അരങ്ങേറ്റം കുറിക്കും. ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ കൂറ്റൻ ജയം നേടിയ ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1–0നു മുന്നിലാണ്.
English Summary:






English (US) ·