‘അവൻ ഒരു വിഡ്ഢിയെപ്പോലെ പെരുമാറുന്നു, പക്ഷേ..’: അന്ന് ചീത്തവിളിച്ച സഹതാരത്തോട് ധോണി പറഞ്ഞത്: വെളിപ്പെടുത്തി മുൻ താരം

1 day ago 6

ഓൺലൈൻ ഡെസ്‌ക്

Published: November 18, 2026 06:08 PM IST Updated: November 19, 2026 09:47 AM IST

1 minute Read

മഹേന്ദ്രസിങ് ധോണി (ഫയൽ ചിത്രം, X/@Imchauhan28)
മഹേന്ദ്രസിങ് ധോണി (ഫയൽ ചിത്രം, X/@Imchauhan28)

മുംബൈ ∙ ഐപിഎൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച എം.എസ്.ധോണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2023 ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സിൽ അരങ്ങേറിയ ഒരു സംഭവമാണ് ആകാശ് ചോപ്ര ഓർത്തെടുത്തത്. എം.എസ്. ധോണിയുടെ അസാധാരണമായ നേതൃത്വപാടവവും താരത്തെ ക്രിക്കറ്റ് ഇതിഹാസമാക്കി മാറ്റിയ നായകഗുണങ്ങളും ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം. കളിക്കളത്തിലെ ധോണിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് 2023 സീസണിലുണ്ടായ ഒരു സംഭവം ആകാശ് ചോപ്ര വെളിപ്പെടുത്തിയത്.

What you should work next

ചെന്നൈ സൂപ്പർ കിങ്‌സിലെ ഒരു താരം അന്ന് ധോണിയോട് മോശമായി പെരുമാറുകയും അസഭ്യവാക്കുകൾ ഉപയോഗിക്കുകയും ചെയ്തെന്നാണ് ചോപ്രയുടെ വെളിപ്പെടുത്തൽ. സംഭവം വഷളായതോടെ ആ താരത്തെ ടീമിൽനിന്നു പുറത്താക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് പലരും ധോണിയോട് ആവശ്യപ്പെട്ടു. എന്നാൽ ധോണി അതിനു തയാറായില്ല. പകരം ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

‘‘അവൻ ഒരു വിഡ്ഢിയെപ്പോലെയാണ് പെരുമാറുന്നത്. പക്ഷേ ഞാൻ ക്യാപ്റ്റനാണ്. എന്റെ ഈഗോയ്ക്ക് പ്രാധാന്യം നൽകിയാൽ അവന്റെ ബാഗുകൾ പായ്ക്ക് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാൻ എനിക്കു കഴിയും. എന്നാൽ അവൻ എനിക്ക് ഉപകാരപ്പെടുന്ന താരമാണ്. ചെന്നൈയുടെ വിജയത്തിൽ അവൻ നിർണായക പങ്കുവഹിക്കും. അതുകൊണ്ട് കുഴപ്പമില്ല. എന്റെ അഭിമാനവും ഈഗോയും മാറ്റിവച്ച് അവനെ ടീമിൽ കളിപ്പിക്കുന്നത് തുടരും.’’– ധോണി പറഞ്ഞതായി ആകാശ് ചോപ്ര ഓർത്തെടുത്തു.

ധോണിയുടെ തീരുമാനം ശരിയായിരുന്നെന്നും അദ്ദേഹത്തിന്റെ നായകമികവിന്റെയും നേതൃത്വഗുണങ്ങളുടെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ധോണിയുടെ അഭാവം ഐപിഎലിന് വലിയൊരു നഷ്ടമായിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് ഐപിഎൽ കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായി ചെന്നൈ മാറി.

200ലധികം മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ധോണി, ഐപിഎലിൽ ഒരു ഫ്രാഞ്ചൈസിയെ 200ലധികം മത്സരങ്ങളിൽ നയിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ കരിയറിന്റെ ഭൂരിഭാഗം സമയത്തും ധോണി തന്നെയായിരുന്നു നായകൻ. 2022 സീസണിൽ രവീന്ദ്ര ജഡേജയ്ക്ക് താൽക്കാലികമായി നായകസ്ഥാനം കൈമാറിയെങ്കിലും പിന്നീട് ധോണി വീണ്ടും ചുമതലയേറ്റെടുത്തു. തുടർന്ന് 2024ൽ ഋതുരാജ് ഗെയ്‌ക്‌വാദിന് നായകസ്ഥാനം കൈമാറി.

നായകമെന്ന നിലയിലെ മികവിന് പുറമെ ബാറ്റിങ്ങിലും ചെന്നൈയ്ക്കായി ധോണി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 5,314 റൺസുമായി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 272 മത്സരങ്ങളിൽ ചെന്നൈക്കായി കളിച്ച ധോണി ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരം കൂടിയാണ്. ഐപിഎൽ 2027 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ ടീം മെന്ററായി നിയമിച്ചിട്ടുണ്ട്.

English Summary:

MS Dhoni enactment qualities were precocious highlighted by erstwhile Indian cricketer Aakash Chopra, who revealed however the legendary skipper handled an unruly teammate during the 2023 IPL season. Chopra shared that alternatively of sending the subordinate home, Dhoni enactment speech his ego for the occurrence of Chennai Super Kings.

Read Entire Article