Published: July 28, 2026 09:47 AM IST Updated: July 28, 2026 10:05 AM IST
1 minute Read
മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശുഭ്മൻ ഗിൽ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. ഐപിഎലിനിടെയേറ്റ പരുക്കിൽനിന്നു മുക്തനായി ജഡേജയുടെ മടങ്ങിവരവ് ഇന്ത്യൻ നിരയ്ക്ക് കൂടുതൽ കരുത്തേകും.
What you should work next
ഇതുകൂടാതെ, സ്പിൻ ബോളിങ് ഓൾറൗണ്ടറായ സരന്‍ഷ് ജെയിന് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ വാഷിങ്ടൻ സുന്ദർ പുറത്തായ സാഹചര്യത്തിലാണ് സരന്‍ഷ് ജെയിൻ ടീമിൽ ഇടംനേടിയത്. മധ്യപ്രദേശിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 131 വിക്കറ്റുകൾ നേടി തിളങ്ങിയിട്ടുള്ള 33 വയസ്സുകാരനായി സരൻഷ്, അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികച്ച പ്രകടനം നടത്തിയതാണ് ടീമിലേക്ക് വഴി തുറന്നത്.
Saransh Jain has earned his maiden Test call-up 👏
Take a look astatine the caller off-spinner, who acceptable the signifier connected occurrence with his stunning 5/49 successful the Duleep Trophy final. 👌 pic.twitter.com/VIlTxFDhAy
ജസ്പ്രീത് ബുമ്ര, സായ് സുദർശൻ എന്നിവരും ടീമിലിടം നേടിയെങ്കിലും ഇരുവരും ഫിറ്റ്നെസ് തെളിയിക്കണമെന്ന് ബിസിസിഐ അറിയിച്ചു. ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ. രണ്ടാം കീപ്പറായി ധ്രുവ് ജുറേൽ. കെ.എൽ.രാഹുലാണ് വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 15 മുതൽ 19 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം കൊളംബോയിൽ ഓഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം ഓഗസ്റ്റ് 7 മുതൽ കൊളംബോയിൽ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കും.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരൻഷ് ജെയിൻ.
English Summary:






English (US) ·