36 വയസ്സായി, സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയില്‍ പ്രണവ് മോഹന്‍ലാല്‍, ചേട്ടന് ജന്മദിനാശംസകളുമായി വിസ്മയ മോഹന്‍ലാല്‍

1 week ago 2
ഇന്ന്, ജൂലൈ 13 ന് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണ്. 1990 ജൂലൈ 13 ന് ആയിരുന്നു പ്രണവിന്റെ ജനനം. ചെറുപ്പം മുതലേ ശാന്ത സ്വരൂപനായിരുന്നു പ്രണവ്, പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത് ഊട്ടിയിലെ ഹിബ്രോണ്‍ സ്‌കൂളിലാണ്. ബോര്‍ഡിങ് സ്‌കൂളിങ് ആയിരുന്നു പ്രണവിനും സഹോദരി വിസ്മയയ്ക്കും. അതിനേ ശേഷം ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയിലില്‍ നിന്ന് ഫിലോസഫിയില്‍ ബുരുദം നേടി.

അച്ഛന്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നിട്ടും വളരെ സ്വകാര്യമായ ഒരു ജീവിതമാണ് പ്രണവ് ആഗ്രഹിച്ചതും, ജീവിക്കുന്നതും. മോഹന്‍ലാലിന്റെ ബാല്യം ചെയ്തുകൊണ്ട് ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമയിലേക്ക് വന്നത്. പിന്നീട് ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരവും അപ്പു എന്ന് പ്രണവ് നേടിയിരുന്നു.

Samayam Malayalamഒരമ്മയോട് കളിക്കാന്‍ നില്‍ക്കരുത്, മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും; തന്റെ മക്കളെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഖുശ്ബു സുന്ദര്‍അച്ഛന്റെ സ്റ്റാര്‍ഡത്തിലേക്ക് വരാതെ, യാത്രകളെ പ്രണയിച്ച ആളാണ് പ്രണവ്. എഴുത്തും വായനയും യാത്രകളുമാണ് പ്രണവിന് ഏറ്റവും പ്രിയം. ആ യാത്രകള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായിട്ടാണ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയരക്ടറായി സിനിമയിലേക്ക് എത്തിയത്. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിച്ചു. ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആദി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നത്.

പക്ഷേ അപ്പോഴും സിനിമകളില്‍ സജീവമാവാന്‍ പ്രണവിന് താത്പര്യമില്ലായിരുന്നു. യാത്രകളില്‍ നിന്നുള്ള ബ്രേക്ക് എന്നോണം ഒന്ന് രണ്ട് സിനിമകള്‍ ചെയ്തു. പ്രണവിന് വലിയൊരു കരിയര്‍ ബ്രേക്ക് നല്‍കിയത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ്. അതേ കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയും ചെയ്ത പ്രണവ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് ഡൈസ് ഇറെ എന്ന ഹൊറര്‍ ത്രില്ലറിലാണ്.

ഡൈസ് ഇറെയ്ക്ക് ശേഷം മറ്റൊരു സിനിമ പ്രണവ് തിരഞ്ഞെടുത്തിട്ടില്ല. 36 കാരനായ പ്രണവ് ഇപ്പോഴും തന്റെ സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയിലാണ്. പുതിയൊരു പുസ്തകത്തിന്റെ എഴുത്തിലാണ് താന്‍ എന്ന് നേരത്തെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് യാത്രകള്‍ വളരെ പ്രധാനമാണ്. ആ യാത്രയിലാണിപ്പോള്‍ താരപുത്രന്‍.

ചേട്ടന് പിറന്നാള്‍ ആശംസകളുമായി വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ബ്രോസ്‌കി എന്ന് പറഞ്ഞുകൊണ്ടാണ് അപ്കിമിങ് നായിക കൂടെയായ വിസ്മയ ഫോട്ടോകള്‍ പങ്കുവച്ചത്. ചേട്ടന് പിന്നാലെ ഇപ്പോള്‍ വിസ്മയയും അഭിനയത്തിലേക്ക് വരികയാണ്. ജൂഡ് ആന്റണി ജോസഫ് സംവിദാനം ചെയ്യുന്ന വിസ്മയയുടെ തുടക്കം ആഗസ്റ്റ് 7 ന് തിയേറ്ററുകളിലെത്തും.
Read Entire Article