3650 ദിവസങ്ങള്‍! പത്താം വിവാഹ വാര്‍ഷികത്തില്‍ ഒന്നുകൂടെ വധുവായി ഒരുങ്ങി സരയു മോഹന്‍

1 week ago 3
20 ആം വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹം ചെയ്ത വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അതുകൊണ്ട് അല്ല, അതിന് മുന്‍പേ ഞങ്ങളിത് പ്ലാന്‍ ചെയ്തതാണ് എന്ന് സരയു മോഹന്‍ പറയുന്നു. പറഞ്ഞു വരുന്നത്, തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തില്‍ സരയു വീണ്ടും വധുവായി അണിഞ്ഞൊരുങ്ങിയതിനെ കുറിച്ചാണ്.

മേക്കപ് ആര്‍ട്ടിസ്റ്റായ തന്റെ സുഹൃത്തിന്റെ ആഗ്രഹപ്രകാരമാണ് പത്താം വിവാഹ വാര്‍ഷികത്തിന് വീണ്ടും വധുവായി അണിഞ്ഞൊരുങ്ങി, ആ മനോഹരമായ ദിവസം വീണ്ടും റീക്രിയേറ്റ് ചെയ്യുന്നത് എന്ന് സരയു പറയുന്നു. അന്ന് എന്റെ വിവാഹം നടക്കുമ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നില്ല. സുഹൃത്ത് ആയതിന് ശേഷം എന്റെ വിവാഹത്തിന് എന്നെ ഒരുക്കാന്‍ കഴിയാത്തതില്‍ സുഹൃത്തിന് വിഷമം ഉണ്ടായിരുന്നു, അത് പരിഹരിക്കാന്‍ വേണ്ടി കൂടെയാണ് ഈ ഗെറ്റപ് എന്നാണ് സരയു പറയുന്നത്.

Also Read:മരിച്ചു കിടക്കുമ്പോള്‍ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമോ എന്നോര്‍ത്ത് മരണ ഭയം തോന്നുന്നു; സിദ്ധിഖിന്റെ തുറന്ന എഴുത്ത്

വിവാഹ വേഷത്തില്‍ വീണ്ടും അണിഞ്ഞൊരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോകളും വീഡിയോകളും സരയു തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഒന്നിച്ച് ജീവിച്ച ദിവസങ്ങള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ക്യാപ്ഷനാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്.

3650 ദിവസങ്ങള്‍! 2026 നവംബര്‍ 12 ന് ഞാന്‍ ഒറ്റയ്ക്കാണ് അന്നത്തെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത്. പക്ഷേ ഇന്ന് എന്റെ ഏറ്റവും മികച്ച ടീം എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് നിന്നതില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചു എന്നാണ് സരയു മോഹന്‍ പറയുന്നത്. വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട് കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Also Read: പ്രസവിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പും ഡാന്‍സ് റീല്‍ എടുത്ത് പോസ്റ്റ് ചെയ്ത ആളാണ് ഞാന്‍; ഡാന്‍സാണ് എല്ലാം എന്ന് ഷംന

അസോസിയേറ്റ് ഡയരക്ടറും അസിസ്റ്റന്റ് ഡയരക്ടറുമായ സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കരിയറില്‍ തനിക്കേറ്റവും അധികം പിന്തുണ നല്‍കുന്നത് സനലാണ് എന്ന് സരയു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Read Entire Article