38 വര്‍ഷത്തെ ദാമ്പത്യം, ഇപ്പോഴും ഇതൊരു തുടക്കമാണെന്ന് തോന്നുന്നു എന്ന് മോഹന്‍ലാല്‍; വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോയതാണോ?

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam28 Apr 2026, 12:16 p.m. IST

ജാതക പ്രകാരം മോഹന്‍ലാലും സുചിത്രയും ഒന്നിക്കാന്‍ പാടില്ല എന്നായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, ജോത്സ്യന് തെറ്റുപറ്റിയതാണ് എന്ന് കണ്ട് വീണ്ടും നോക്കിയതിന് ശേഷമാണ് മനപ്പൊരുത്തംവും ജാതകപ്പൊരുത്തവും ഒത്തുവന്നത്.

mohanlal suchithraമോഹൻലാൽ സുചിത്ര വിവാഹ വാർഷികം
ഇന്ന്, ഏപ്രില്‍ 28 ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികമാണ്. സുചിത്രയുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

ന്യൂയോര്‍ക്ക് ഹാര്‍ബറിലെ ലിബര്‍ട്ടി ഐലന്‍ഡില്‍ ആണ് മോഹന്‍ലാലും സുചിത്രയും ഇത്തവണ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയില്‍ വ്യക്തമാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും, എങ്ങനെയോ.. ഇപ്പോഴും ഇതൊരു പുതിയ തുടക്കമാണ് എന്ന് എനിക്ക് തോന്നുന്നു- എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: കല്യാണം കഴിക്കുന്നതും, കഴിക്കാത്തതും, കഴിക്കാതെ മക്കളുണ്ടാവുന്നതും എല്ലാം ഓരോരുത്തരുടെ ഇഷ്ടം; മകളെ പിന്തുണച്ച് സത്യരാജ്

ചിത്രത്തിന് താഴെ ലാലിനും സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. മിനിട്ടുകള്‍ക്കകം ലൈക്കുകളും ഷെയറുകളും കുതിക്കുന്നു.

മോഹന്‍ലാല്‍ - സുചിത്ര പ്രണയ കഥ മലയാളികള്‍ക്ക് മനപാഠമാണ്. തമിഴിലെ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ബാലാജിയുടെ മകളാണ് സുചിത്ര. വില്ലന്‍ വേഷങ്ങളിലൂടെ വന്ന മോഹന്‍ലാലിനെ ആദ്യം സുചിത്രയ്ക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെപ്പിന്നെ ലാല്‍ സിനിമകളുടെ ആരാധികയായി. തിരുവനന്തപുരത്തെ ഒരു കല്യാണ ചടങ്ങില്‍ മെറൂണ്‍ ഷര്‍ട്ടില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ സുചിത്ര അദ്ദേഹത്തിനൊരു പേരിട്ടു, എസ്‌കെപി- സുന്ദരക്കുട്ടപ്പന്‍ എന്ന്.

ആരാധന പ്രണയമായി, നടി സുകുമാരിയാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹത്തിന് മുന്‍കൈ എടുത്തത് എന്നാണ് കഥകള്‍. എന്നാല്‍ ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ച കുറവ് കണ്ടു. അതോടെ വിവാഹം നടക്കില്ല എന്നായി. രണ്ട് വര്‍ഷത്തിന് ശേഷം ജ്യോത്സ്യന് തെറ്റുപറ്റിയതാണ് എന്ന് കണ്ടതിന് ശേഷമാണ് വീണ്ടും അവര്‍ ഒന്നിച്ചത്. 1988 ഏപ്രില്‍ 28 ന് ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലിചാര്‍ത്തി.


സുചിത്ര തന്റെ സിനിമാ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും ഏറ്റവും വലിയ പിന്തുണയാണെന്നാണ് ലാല്‍ പറഞ്ഞിട്ടുള്ളത്. പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലുമാണ് ദമ്പതികളുടെ മക്കള്‍.

നിലവില്‍ പേട്രിയേറ്റ് എന്ന പുതിയ സിനിമയുടെ വരവും കാത്തിരിക്കുകയാണ് ലാല്‍ ഫാന്‍സ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം മെയ് 1 ന് തിയേറ്ററുകളിലെത്തും. സിനിമയുടെ തിരക്കിട്ട പ്രമോഷന്‍ ഇവിടെ നടന്നുകൊണ്ടിരിക്കുമ്പോള്‍ ലാല്‍ അങ്ങ് അമേരിക്കയിലാണ്. പ്രമോഷന്‍ പരിപാടിയില്‍ അത് മമ്മൂട്ടി പറഞ്ഞിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article