Curated byഗോകുൽ എസ് | Samayam Malayalam | Updated: 21 Mar 2025, 12:15 am
Delhi Capitals: ഐപിഎല്ലിന് മുൻപ് വെടിക്കെട്ട് സെഞ്ചുറി നേടി ഡെൽഹി ക്യാപിറ്റൽസ് താരം ജേക് ഫ്രേസർ മക്ഗർക്. ടീമിന്റെ ആത്മവിശ്വാസം വർധിക്കുന്നു.
ഹൈലൈറ്റ്:
- വെടിക്കെട്ട് സെഞ്ചുറി നേടി ജേക് ഫ്രേസർ മക്ഗർക്
- പരിശീലന മത്സരത്തിൽ തകർത്തു
- സീസണ് മുൻപ് ഡെൽഹിക്ക് ആവേശം
ജേക് ഫ്രേസർ മക്ഗർക്39 പന്തിൽ 110 നോട്ടൗട്ട്, ആദ്യ കളിക്ക് മുൻപ് ഞെട്ടിച്ച് ജേക് ഫ്രേസർ മക്ഗർക്; ടീം നേടിയത് 289 റൺസ്, ഡെൽഹിക്ക് ആവേശം
ഒമ്പത് ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡെൽഹി താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.ജേക് ഫ്രേസർ മക്ഗർക് കിടിലൻ സെഞ്ചുറി നേടിയ കളിയിലാകട്ടെ അദ്ദേഹത്തിന്റെ ടീം 289 റൺസ് സ്കോർ ചെയ്തു. സീസണ് തൊട്ടുമുൻപ് ഓസീസ് താരം ഇതുപോലൊരു വെടിക്കെട്ട് നടത്തിയത് ഡെൽഹി ക്യാപിറ്റൽസിന് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.
Also Read: രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ, സഞ്ജു ആദ്യ മൂന്ന് മത്സരം കളിക്കുക സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം
അതേ സമയം ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത ഡെൽഹി ക്യാപിറ്റൽസ് ഇക്കുറി അടിമുടി മാറ്റവുമായാണ് എത്തുന്നത്. മെഗാ ലേലം നടന്നതോടെ ടീമിൽ വമ്പൻ അഴിച്ചുപണി വന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ ഇക്കുറി ടീമിലില്ല. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ അക്സർ പട്ടേലാണ് ഇത്തവണ ഡെൽഹിയുടെ നായകൻ. ഈ മാസം 24 നാണ് സീസണിൽ ഡെൽഹിയുടെ ആദ്യ പോരാട്ടം. ലക്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.
Also Read: വെടിക്കെട്ട് സെഞ്ചുറി നേടി റിയാൻ പരാഗ്, ഞെട്ടിച്ച് ജൂറലും ജയ്സ്വാളും; സഞ്ജുവും ടീമും ഇക്കുറി ഡബിൾ സ്ട്രോങ്ങ്
2025 സീസൺ ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ സ്ക്വാഡ് ഇങ്ങനെ: അക്സർ പട്ടേൽ ( ക്യാപ്റ്റൻ ), കെ എൽ രാഹുൽ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്, ടി നടരാജൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ജേക് ഫ്രേസർ മക്ഗർക്, മുകേഷ് കുമാർ, അഭിഷേക് പോറൽ, അശുതോഷ് ശർമ, മോഹിത് ശർമ, ഫാഫ് ഡുപ്ലെസിസ്, സമീർ റിസ്വി, ഡൊണോവൻ ഫെരേര, ദുഷ്മന്ത ചമീര, വിപ്രജ് നിഗം, കരുൺ നായർ, മാധവ് തിവാരി, മൻവന്ത് കുമാർ, ത്രിപുരാന വിജയ്, ദർഷൻ നൽകണ്ടെ, അജയ് മണ്ഡൽ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·