Published: June 12 , 2025 11:52 AM IST
1 minute Read
കൊച്ചി ∙ അതിവേഗ ബാസ്കറ്റ്ബോളിന്റെ ആവേശം നിറയ്ക്കുന്ന 3x3 ഫോർമാറ്റിലെ ആദ്യ അണ്ടർ 23 ദേശീയ ചാംപ്യൻഷിപ്പിന് ഇന്നു കൊച്ചി കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ മധ്യപ്രദേശ് പുരുഷ ടീം മഹാരാഷ്ട്രയെ നേരിടും. കേരള വനിതാ ടീമിന് ഇന്നു രണ്ടു മത്സരം. രാവിലെ 10നു ഗോവയെയും വൈകിട്ട് 5നു പഞ്ചാബിനെയും നേരിടും.
നോക്കൗട്ട് റൗണ്ടിലെത്താൻ ഒരു ജയം അനിവാര്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 51 പുരുഷ, വനിത ടീമുകളാണ് ഒരു ടീമിൽ മൂന്നു പേർ വീതം കളിക്കുന്ന 3x3 അണ്ടർ 23 ദേശീയ കിരീടത്തിനായി പൊരുതുന്നത്.
English Summary:








English (US) ·