4 ആം വയസ്സ് മുതല്‍ നേരിട്ട പീഡനം, 18 ആം വയസ്സില്‍ കല്യാണം, അബോര്‍ഷന്‍; ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് കെനിഷാ

2 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam15 May 2026, 11:17 americium IST

ആര്‍തി രവിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടതിന്റെ പേരില്‍ രവി മോഹന്റെ പെണ്‍സുഹൃത്തും ഗായികയുമായ കെനിഷാ ഫ്രാന്‍സിസിന് എതിരെ കോടതി നടപടി വന്നു എന്നായിരുന്നു വാര്‍ത്തകള്‍

kenishaa francisജീവിത കഥ പങ്കുവച്ച് കെനിഷാ ഫ്രാൻസിസ്
രവി മോഹന്‍ എന്ന ജയം രവിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി സൈബര്‍ അറ്റാക്ക് നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഗായികയാണ് കെനിഷാ ഫ്രാന്‍സിസ് . അടുത്തിടെ കെനിഷയുടെ സ്റ്റേജ് പ്രോഗ്രാം പാലക്കാട് വച്ച് നടന്നതും, ചടങ്ങില്‍ രവി മോഹനും പങ്കെടുത്തതുമെല്ലാം വൈറലായിരുന്നു. രവി മോഹന്‍ ഭാര്യ ആര്‍തിയുമായി പിരിയാനുള്ള കാരണം കെനിഷയാണ് എന്നാണ് പരക്കെയുള്ള ആരോപണം.

അതിനിടയില്‍ കഴിഞ്ഞ ദിവസം കെനിഷാ ഫ്രാന്‍സിസിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റ് വന്‍ വിവാദമായി. ആര്‍തി രവി യെ അശ്ലീലമായി, അസഭ്യം പറയുന്ന ഏതാനും കമന്റുകള്‍ കെനിഷാ പങ്കുവച്ചു എന്നതാണ് കാരണം. വിഷയത്തിന് എതിരെ ആര്‍തി രവി കോടതിയെ സമീപിക്കുകയും, കോടതി കെനിഷയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും കമന്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇതിന് പിന്നാലെ കെനിഷയ്ക്ക് നേരെയുള്ള സൈബര്‍ അറ്റാക്ക് പതിന്‍മടങ്ങായി കൂടുകയും ചെയ്തു.

Also Read: അച്ഛനും അമ്മയും വേര്‍പിരിയുമ്പോള്‍ എനിക്ക് എട്ട് വയസ്സ്; അന്നൊരുപാട് വേദനിച്ചു എന്ന് വരലക്ഷ്മി

ഈ സാഹചര്യത്തിലാണ് കെനിഷാ തന്റെ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും, ഇപ്പോഴും നേരിടുന്ന ഈ വിഷയത്തെ കുറിച്ചും സംസാരിക്കുന്നത്. ആരുടെയും കുടുംബം തകര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നും, ചെറുപ്പം മുതല്‍ പല ദുരന്തങ്ങളും അനുഭവിച്ച വ്യക്തിയാണ് താന്‍ എന്നും കെനിഷാ പറയുന്നു.

നാലാം വയസ്സ് മുതല്‍ കുടുംബത്തില്‍ പലരും എന്നെ പീഡിപ്പിച്ചു. ഒട്ടും നല്ല ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. ആ പീഡനങ്ങള്‍ക്ക് അവസാനം പതിനെട്ടാം വയസ്സില്‍ എന്നെ കല്യാണം കഴിപ്പിച്ചു. നാല് മാസത്തിനകം ഞാന്‍ ഗര്‍ഭിണിയായി. അയാളുടെ ടോര്‍ച്ചറിങ് സഹിക്കാനാവാതെ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. അതിന് പിന്നാലെ അമ്മയുടെ മരണവും. അച്ഛന് അല്‍ഷിമേഴ്‌സ് ബാധിച്ചു. രോഗിയായ അച്ഛനെ അഞ്ച് വര്‍ഷത്തോളം ഞാന്‍ കുഞ്ഞിനെ പോലെ നോക്കി, അവസാനം അച്ഛനും പോയി. പിന്നീട് അനാഥയായുള്ള ജീവിതം.


അച്ഛന്റെ രോഗാവസ്ഥയിലാണ് ബാറില്‍ പാടാന്‍ പോയത്. അഞ്ഞൂറ് രൂപയ്ക്ക് ബാറില്‍ പാടുന്നത് ഒരു തെറ്റാണ് എന്നെനിക്ക് തോന്നിയില്ല, അത് എന്റെ വരുമാനമായിരുന്നു. ആ വരമാനം വച്ചാണ് പിന്നെ ഞാന്‍ പഠിച്ചതും, പാട്ടുകളില്‍ കൂടുതല്‍ ശ്രദ്ധിച്ചതും.

രവി മോഹനുമായുള്ള സൗഹൃദം ഒരു ഓഡിയോ ലോഞ്ചില്‍ തുടങ്ങിയതാണ്, പിന്നീട് ഗോവയില്‍ വച്ച് ഞാന്‍ അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് ആയി. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ച വ്യക്തി എന്ന നിലയില്‍ നല്ലൊരു സുഹൃത്തായി നിന്നു എന്നതിനപ്പുറം അവരുടെ കുടുംബ ജീവിതം തകര്‍ക്കാനോ, മക്കളില്‍ നിന്ന് വേര്‍പെടുത്താനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ഒരാളല്ല. പിന്നെ സോഷ്യല്‍ മീഡിയ യില്‍ വന്ന ആ കമന്റ്, ഞാന്‍ പാലക്കാട് ഷോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ സോഷ്യല്‍ മീഡിയ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണ്. അതിന്റെ പേരില്‍ എനിക്ക് യാതൊരു കോടതി ഉത്തരവും വന്നിട്ടുമില്ല, കേസുമില്ല- കെനിഷാ ഫ്രാന്‍സിസ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article