
Photo: x.com/HomeOfCricket/
ലോര്‍ഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രത്യേകത. 2021-ന് ശേഷം ഇതാദ്യമായാണ് ആര്‍ച്ചര്‍ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചര്‍ ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇല്ല.
2019-ല്‍ ഓസ്‌ട്രേലിയക്കെതിരേ അരങ്ങേറ്റം കുറിച്ച ശേഷം 30-കാരനായ ആര്‍ച്ചര്‍ 13 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പേസര്‍ ഗസ് ആറ്റ്കിന്‍സണ്‍ ടീമിലിടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ആര്‍ച്ചറുടെ വരവോടെ ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന്റെ മൂര്‍ച്ചകൂടും. ലോര്‍ഡ്‌സില്‍ വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റ്. അതേസമയം പ്രകടത്തിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാക്ക് ക്രോളി, ക്രിസ് വോക്‌സ് എന്നിവരെ ടീമില്‍ നിലനിര്‍ത്തി.
ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയം നേടിയ ഇംഗ്ലണ്ടിനെതിരേ ബര്‍മിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റ് വിജയിച്ച് ഇന്ത്യ തിരിച്ചടിച്ചിരുന്നു. പരമ്പര ഇപ്പോള്‍ 1-1ന് സമനിലയിലാണ്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയബ് ബഷീര്‍.
Content Highlights: Jofra Archer returns to the England Test squad aft a 4-year lack for the 3rd Test against India








English (US) ·