4 സിനിമകൾ, നാലും വ്യത്യസ്തം; ജൂഡ് ആന്റണി ജോസഫ് വിസ്മയ മോഹന്‍ലാലിനെ സംവിധാനം ചെയ്യുമ്പോഴുള്ള പ്രേക്ഷക പ്രതീക്ഷ!

1 week ago 3

Authored by: അശ്വിനി പി|Samayam Malayalam13 Jul 2026, 12:31 p.m. IST

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി നായികയായി അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ തുടക്കം മുതലേ തുടക്കം എന്ന സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിസ്മയയുടെ അഭിനയം എത്രത്തോളം മികച്ചതായിരിക്കും എന്നതിലുള്ള ആകാംക്ഷയ്ക്കപ്പുറം, ചിത്രത്തിന്റെ സംവിധായകനില്‍ പ്രേക്ഷകര്‍ക്കുള്ള ഒരു പ്രതീക്ഷയുണ്ട്

jude antoney josephതുടക്കം സിനിമയുടെ സംവിധായകൻ ജൂഡ് ആൻറണി ജോസഫ്
മോഹന്‍ലാലിന്റെ മകള്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം പ്രഖ്യാപിച്ച കാലം മുതലേ വാര്‍ത്തകളില്‍ നിറയുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അടക്കം നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നുണ്ട്. ഈ വലിയ വലിയ പേരുകളെക്കാളും, ബ്രാന്റുകളെക്കാളും തുടക്കം എന്ന സിനിമയിലെ പ്രേക്ഷക പ്രതീക്ഷ ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്‍ തന്നെയാണ്!

2014 ല്‍ സംവിധായകനായി തുടക്കം കുറിച്ച ജൂഡ് ആന്റണി ജോസഫ് ഈ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ സംവിധാനം ചെയ്തത് ആകെ നാല് സിനിമകള്‍ മാത്രമാണ്. ആ നാല് സിനിമകളും തീര്‍ത്തും വ്യത്യസ്തവും, ആരും പറയാത്ത രീതിയില്‍ ഉള്ളതുമായിരുന്നു എന്നതാണ് ഹൈലൈറ്റ്. എന്തെങ്കിലും ഒരു പുതുമ ഓരോ സിനിമയിലും കൊണ്ടു വന്നിട്ടുണ്ട്, അത് എന്റര്‍ടൈന്‍മെന്റും ആക്കിയിട്ടുണ്ട്.

ഓം ശാന്തി ഓശാനയില്‍ തുടക്കം

ഓം ശാന്തി ഓശാനയില്‍ തുടക്കം

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം അതുവരെയുള്ള പ്രണയ കഥകളില്‍ നിന്നും വ്യത്യസ്തമായി, ആണിന് പുറകെ പോകുന്ന പെണ്ണിനെയാണ് കാണിച്ചത്. പെണ്‍കുട്ടികള്‍ ഇങ്ങനെ പിന്നാലെ നടന്ന് പ്രണയിക്കുമോ എന്ന ചോദ്യത്തിന്, അവരങ്ങനെ ചെയ്താലും അതൊരു രസമാണ് എന്ന് ഓം ശാന്തി ഓശാന പറഞ്ഞു വച്ചു. നസ്‌റിയ നസീമും നിവിന്‍ പോളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

ഒരു മുത്തശ്ശി ഗഥയില്‍ എത്തുമ്പോള്‍

ഒരു മുത്തശ്ശി ഗഥയില്‍ എത്തുമ്പോള്‍

ഒരു മുത്തശ്ശിഗഥ എന്ന ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് പിന്നീട് സംവിധാനം ചെയ്തത്. ആദ്യ സിനിമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ബ്രേക്ക് ഇതിനിടയില്‍ വന്നിരുന്നു. ജൂഡ് തന്നെയാണ് മുത്തശ്ശിഗഥയുടെ തിരക്കഥയും. വലിയ സ്റ്റാര്‍ കാസ്റ്റ് ഇല്ലാതെ, ഒരു കിടിലന്‍ മുത്തശ്ശിയെ കൊണ്ടുവന്ന് രസകരമായി ചെയ്ത ചിത്രമാണ് ഒരു മുത്തശ്ശിഗഥ. പ്രായമാവുന്നവരുടെ ജീവിതത്തിലെ ഒറ്റപ്പെടലിനെ എന്റര്‍ടൈന്‍മെന്റ് ആയി അവതരിപ്പിക്കുക എന്നാല്‍ അതൊരു എക്‌സിപിരിമെന്റ് തന്നെയായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള സിനിമ എന്ന നിലയില്‍ പിന്നീടും ചര്‍ച്ചയായിട്ടുള്ള ചിത്രമാണ് ഒരു മുത്തശ്ശിഗഥ.

സാറാസില്‍ കണ്ടത്

സാറാസില്‍ കണ്ടത്

സാറാസ് ആണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം. കൊവിഡ് പാന്റമിക്കിന് ശേഷം പുറത്തിറങ്ങിയ ചിത്രം ഓടിടി റിലീസ് ആയിരുന്നു. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന പെണ്‍കുട്ടികളില്‍ അമ്മയാവുന്നതിനെ കുറിച്ചുള്ള സമ്മര്‍ദ്ദം നിറക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് സാറാസില്‍ പറയുന്നത്. അസിസ്റ്റന്റ് ഡയരക്ടറാവണം എന്ന് ആഗ്രഹിക്കുന്ന 20 കാരിയായ സാറയ്ക്ക് അമ്മയാവാനും കുട്ടികളെ നോക്കാനും കഴിയില്ല. ആ തിരിച്ചറിവുള്ള പെണ്‍കുട്ടിയുടെ പെണ്‍പക്ഷത്ത് നിന്നുകൊണ്ടാണ് ജൂഡ് സാറാസ് എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. അന്ന ബെന്നും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടി.

2018 സൃഷ്ടിച്ച ചരിത്രം

2018 സൃഷ്ടിച്ച ചരിത്രം

ജൂഡ് ആന്റണി ജോസഫിന്റെ കരിയറിലെ ദ ബെസ്റ്റ് എന്ന് അടയാളപ്പെടുത്തിയ ചിത്രമാണ് 2018. 2018 പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു മള്‍ട്ടിസ്റ്റാര്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായികുന്നു ചിത്രം. അഖില്‍ പി ധര്‍മനൊപ്പം ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. പ്രളയത്തിന്റെ നേര്‍ക്കാഴ്ചകള്‍ അതേ ഇമോഷനോചെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചു. അതിലൊരുപാട് റിസ്‌ക് എലമന്റ്‌സ് ഉണ്ടെങ്കിലും അതൊക്കെ ഒരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ടാണ് ജൂഡ് ആന്റണി ജോസഫ് 2018 എന്ന ചിത്രമൊരുക്കിയത്. ഓസ്‌കറാലടക്കം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

തുടക്കത്തിലെ പ്രതീക്ഷ

തുടക്കത്തിലെ പ്രതീക്ഷ

ഓം ശാന്തി ഓശാനയ്ക്കും, ഒരു മുത്തശ്ശി ഗഥയ്ക്കും, സാറാസിനും, 2018 നും ശേഷം ജൂഡ് ആന്റണി ജോസഫ് തിരക്കഥ എവുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന തുടക്കം. ജൂഡിനൊപ്പം അഖില്‍ കൃഷ്ണനും ലിനീഷ് നെല്ലിക്കലും തിരക്കഥയെഴുത്തിലുണ്ട്. 2018 ഒഴികെ മറ്റെല്ലാ ചിത്രങ്ങളിലും മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ജൂഡ് തീര്‍ച്ചയായും വിസ്മയ മോഹന്‍ലാലിന് വേണ്ടി എഴുതിയതും ശക്തമായ സ്ത്രീ കഥാപാത്രം തന്നെയായിരിക്കും എന്നുറപ്പാണ്. മികച്ചൊരു ടീമും ജൂഡിനൊപ്പമുണ്ട്. ആശിര്‍വാദിന്റെ പ്രൊഡക്ഷന്‍ എന്നതിനപ്പുറം, ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായായാഗ്രഹകന്‍, ജേക്‌സ് ബിജോയ് യുടേതാണ് സംഗീതം. ടിജി രവിയും സായി കുമാറും അടക്കം മുതിര്‍ന്ന അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഇതൊക്കെയാണ് സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article