40,000 സ്ക്വയർഫീറ്റിനുമുകളിൽ വലിപ്പമുള്ള സെറ്റ്, ഇന്നേവരെ കാണാത്ത പ്രഭാസ്, സീൻ മാറ്റാൻ 'രാജാസാബ്'

6 months ago 6

The Raja Saab

ആർട്ട് ഡയറക്ടർ രാജീവൻ, രാജാസാബ് എന്ന ചിത്രത്തിൽ പ്രഭാസ് | ഫോട്ടോ: അറേഞ്ച്ഡ്, സ്ക്രീൻ​ഗ്രാബ്

രൊറ്റ സിനിമകൊണ്ട് പ്രഭാസ് നടന്നുകയറിയത് പാൻ ഇന്ത്യൻ സ്റ്റാർ എന്ന പദവിയിലേക്കായിരുന്നു. ബാഹുബലിതീർത്ത അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. പ്രണയത്തിന്റെ, കരുത്തിന്റെ, പ്രതികാരത്തിന്റെ പ്രതിരൂപമായ ബാഹുബലി. ഇന്ത്യൻ സിനിമാലോകത്തിന് ആരാധിക്കാനൊരു ബിംബത്തെ സമ്മാനിച്ച മുഹൂർത്തമായിരുന്നു ആ രാജമൗലി ചിത്രത്തിന്റെ പിറവി. ബാഹുബലിയുടെ പകിട്ട് പ്രഭാസിന് സൂപ്പർസ്റ്റാർ പദവിക്കൊപ്പം ഉത്തരവാദിത്വത്തിന്റെ ഭാരംകൂടി സമ്മാനിച്ചു.

നായകൻ പ്രഭാസെങ്കിൽ സിനിമ ബ്രഹ്മാണ്ഡഹിറ്റുതന്നെയെന്ന മുൻവിധി ആരാധകർ മനസ്സിലേറ്റി. പിന്നെയിങ്ങോട്ട് ആ മുൻവിധിയുടെ മുനമ്പിലായി പ്രഭാസിന്റെ സിനിമാജീവിതം. പലപ്പോഴും പ്രതീക്ഷകൾ തകിടംമറിഞ്ഞു. ചില ചിത്രങ്ങൾ തിയേറ്ററിൽ വേണ്ടവിധത്തിൽ വിജയിച്ചില്ല. എന്നാൽ, ബാഹുബലിക്കുമുൻപുള്ള ഒരു കാലമുണ്ടായിരുന്നു താരത്തിന്. ആരാധകർ ഡാർലിങ്ങെന്നും മിസ്റ്റർ പെർഫെക്ടെന്നും റിബൽ സ്റ്റാറെന്നും വിളിച്ച കാലം. റൊമാൻസും കോമഡിയുംചെയ്ത് കൈയടിനേടിയ സമയം. അതിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകൾ നൽകിയാണ് ‘രാജാസാബ്’ എന്ന പുതിയ പ്രഭാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്.

മാരുതി സംവിധാനംചെയ്യുന്ന രാജാസാബ് ഹൊറർ കോമഡി ചിത്രമാണ്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ഈ വർഷമവസാനം തിയേറ്ററിലെത്തുന്ന സിനിമ നിർമിച്ചിരിക്കുന്നത്‌ ടി.ജി. വിശ്വപ്രസാദാണ്. മാരുതി തന്നെയാണ് തിരക്കഥയും.

‘‘ബാഹുബലിക്കു മുൻപുള്ള ഒരു പ്രഭാസുണ്ട്. കോമഡികളും റൊമാൻസുമെല്ലാം നന്നായി ചെയ്ത കാലം. ആ പ്രഭാസിന്റെ തിരിച്ചുവരവ് രാജാസാബിലൂടെ കാണാം’’ -ഹൈദരാബാദിൽനടന്ന ടീസർ ലോഞ്ചിനിടെ സംവിധായകൻ മാരുതി പറഞ്ഞു. ഇതൊക്കെയാണെങ്കിലും മേക്കിങ്ങിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് പിന്നണിപ്രവർത്തകർ പറയുന്നു. ‘‘ചിരിക്കുന്നതിനോടൊപ്പം പേടിപ്പെടുത്തുന്ന രംഗങ്ങളും ചിത്രത്തിലുണ്ടാകും. വാൾട്ട് ഡിസ്‌നി പോലത്തെ സിനിമകൾ നമുക്കും സാധ്യമാകുമെന്ന് കാണിക്കണം’’ -സംവിധായകൻ കൂട്ടിച്ചേർത്തു.

മലയാളിയായ രാജീവനാണ് രാജാസാബിന്റെ ആർട്ട് ഡയറക്ടർ. ഹൈദരാബാദിൽ വലിയ സെറ്റാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം ഹൊറർ ഹൗസാണ്. സിനിമയുടെ 70 ശതമാനത്തിനുമുകളിൽ ചിത്രീകരിച്ചിരിക്കുന്നത് ഈ ഹൊറർ ഹൗസിലാണ്. ‘‘40,000 സ്‌ക്വയർഫീറ്റിനുമുകളിലാണ് ഹൊറർ ഹൗസിന്റെ നിർമാണം. ഒരുപാടുകാലത്തെ കഠിനാധ്വാനം വേണ്ടിവന്നു. പ്രഭാസ് അടക്കമുള്ളവർക്ക് സെറ്റ് ഏറെ ഇഷ്ടമായി.’’ -രാജീവൻ പറയുന്നു. മലയാളത്തിലും തെലുഗുവിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളുടെ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് രാജീവൻ. മോഹൻലാൽ നായകനായ ഉദയനാണ് താരം, കാണ്ഡഹാർ എന്നീ ചിത്രങ്ങളുടെ ആർട്ട് ഡയറക്ടറും രാജീവനായിരുന്നു.

Content Highlights: Prabhas returns to drama and romance successful Raja Saab, a horror-comedy film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article