40 കളില്‍ എനിക്കൊരു കുഞ്ഞിനെ തന്നു, 50 വയസ്സിലേക്ക് കടക്കുമ്പോഴുള്ള സന്തോഷം; കുഞ്ചാക്കോ ബോബന്‍ പറയുന്നു

1 month ago 4
തൊണ്ണൂറുകളുടെ അവസാനത്തില്‍ സിനിമയിലേക്ക് വന്നതാണ് കുഞ്ചാക്കോ ബോബന്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തുടക്കമായിരുന്നു അത്. അതിന് ശേഷം നിരന്തരം റൊമാന്റിക് ഹീറോ വേഷങ്ങള്‍ ചാക്കോച്ചനെ തേടിയെത്തി. അതോടെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന വിലിപ്പേരും കുഞ്ചാക്കോ ബോബന് വന്നു.

തന്റെ ഇരുപതുകളില്‍ സിനിമയിലേക്ക് വന്ന നടന്‍, അന്ന് ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോ എന്നൊക്കെ വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന് കരുതാം. എന്നാല്‍ ഇന്ന് കുഞ്ചാക്കോ ബോബന്‍ ചെയ്യുന്നത് റൊമാന്റിക് ഹീറോയുടെയോ കോളേജ് പയ്യന്റെയോ വേഷമല്ല. നെഗറ്റീവ് ഷേഡുള്ള, വില്ലത്തരമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യുന്നു. വയസ്സ് അന്‍പതുകളിലേക്ക് അടുക്കുന്നു. എന്നാല്‍ ഇപ്പോഴും തന്നെ ചോക്ലേറ്റ് ഹീറോ എന്ന് വിളിക്കുന്നത് കൗതുകമായി തോന്നാറുണ്ട് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Samayam Malayalamമേനകയുടെ ചിട്ടയായ ജീവിതം; 62 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നതിനെ കുറിച്ച് കീര്‍ത്തി സുരേഷിന്റെ അമ്മ
അന്‍പത് വയസ്സിലേക്ക് കടക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത് എന്നും, വീണ്ടും ചെറുപ്പം അനുഭവപ്പെടുന്നു എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഉന്മാദം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

നാല്‍പതുകള്‍ എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കിയ വര്‍ഷങ്ങളായിരുന്നു. ാെരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒരു കുഞ്ഞിനെ കിട്ടി, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. എല്ലാ തരത്തിലും സന്തോഷമാണ്. അന്‍പതുകളില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നാണ് അന്നത്തെ കോളേജ് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബന്‍ പറയുന്നത്.


തുടക്കത്തില്‍ സിനിമയിലേക്ക് വരാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ആളായിരുന്നു താന്‍ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അച്ഛനും അച്ഛന്റെ അച്ഛനും എല്ലാം സിനിമയിലാണ്, സിനിമയുടെ പാരജയങ്ങള്‍ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നേരിട്ട് കണ്ടു വളര്‍ന്നതുകൊണ്ട് തന്നെ എനിക്ക് സിനിമ വേണ്ട എന്നായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെ പ്ലാന്‍. പക്ഷേ ദൈവത്തിന് അതിനെക്കാള്‍ വലിയ, മികച്ച മറ്റൊരു പ്ലാനായിരുന്നു എന്റെ കാര്യത്തില്‍ എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Read Entire Article