40 കാരി വീട്ടിൽ അതിക്രമിച്ചു കയറി, പിറന്നാൾ ദിവസം ജങ്കൂക്ക് അത് തുറന്ന് പറയുന്നു; നിങ്ങൾക്ക് വരാം, പക്ഷേ..

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam1 Sept 2025, 3:30 pm

ബിടിഎസ് താരങ്ങളെ കാണാൻ കേരളത്തിൽ നിന്ന് നാടുവിട്ടു പോയ പെൺകുട്ടികളും ഇത് അറിയണം. ബിടിഎസ് താരം ജങ്കൂക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സ്ത്രീ അറസ്റ്റിൽ

junkookജങ്കൂക്ക്
ബിടിഎസ് എന്നാൽ ജീവൻ പോലും കളയാൻ തയ്യാറായ ആരാധകർ ഒരുപാടിങ്ങ് കേരളത്തിലും ഉണ്ട്. ബിടിഎസ് താരങ്ങളെ കാണാനായി കേരളത്തിൽ നിന്ന് നാടുവിട്ട പെൺകുട്ടികളും ഉണ്ടായിരുന്നു. പുതിയ ജെൻ-സീസ് മാത്രമല്ല, നൈന്റീസ് കിഡ്സും ബിടിഎസിന് അഡിക്ട് ആണ്.

തന്റെ വീട്ടിലേക്ക് ഒരു നാൽപതുകാരി അതിക്രമിച്ചു കടന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബിടിഎസിന്റെ ജങ്കൂക്ക് . ഇന്ന്, സെപ്റ്റംബർ 1 ന് ജങ്കൂക്കിന്റെ ജന്മദിനമാണ്. ആരാധകരുമായി ലൈവിൽ സംവദിക്കവെയാണ് രണ്ട് ദിവസം മുൻപ് വീട്ടിലേക്ക് ഒരു സ്ത്രീ അതിക്രമിച്ചു കടന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read: ദീപ നായരെയും കുടുംബത്തെയും പറ്റിച്ച് ചെയ്തതാണോ പ്രിയം, സ്ക്രീൻ ടെസ്റ്റിനാണ് പോയത് എന്ന് നടി; എങ്ങനെ ഒരൊറ്റ സിനിമ ചെയ്തു?

ഗാരേജ് വഴിയായിരുന്നു സ്ത്രീ നുഴഞ്ഞു കയറിയത്. അവർ വരുന്നതും, ഡോർ തുറക്കാൻ ശ്രമിക്കുന്നതും എല്ലാം സിസിടിവിയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവിടേക്ക് പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി. അവർ ഡോർ തുറന്നതും മുൻപിൽ പൊലീസ് ആയിരുന്നു. അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: 'ചെറിയച്ഛന്റെ മോൾ! പൃഥ്വിക്കും ഇന്ദ്രനും ഒരേ ഒരു പെങ്ങൾ! സുകുമാരന്റെ സഹോദരന്റെ മകൾ' ഇവർ തമ്മിലുള്ള ബന്ധം? ക്യാപ്‌ഷനുകളുടെ യാഥാർഥ്യം

എന്റെ സുഹൃത്താണ് എന്നാണ് അവർ പറഞ്ഞത്. തീർച്ചയായും ആർമി (ആരാധകർ) എന്റെ കുടുംബം പോലെ തന്നെയാണ്, എന്റെ സുഹൃത്തുക്കളാണ്. പക്ഷേ ഇതുപോലെയുള്ള അതിക്രമങ്ങൾ അരുത്. നിങ്ങൾക്ക് വേണമെങ്കിൽ അതിക്രമിച്ച് വരാം, പക്ഷേ പൊലീസ് നടപടി നേരിടാൻ തയ്യാറാവേണ്ടതായി വരും. ഇത് വളരെ നിർഭാഗ്യ കരമാണ്. എന്നെ പിന്തുണയ്ക്കുന്നതിന് നന്ദിയുണ്ട്, പക്ഷേ ഇതെന്താണ്. എന്റെ വീട്ടിലേക്ക് വരിക എന്നൊക്കെ പറയുന്നത്. എല്ലാത്തിനും ഒരു വ്യക്തമായ അതിർ വരമ്പുകളുണ്ട് എന്ന് ജങ്കൂക്ക് പറയുന്നു.

ആലപ്പിക്കെതിരെയും സഞ്ജുവിന്‍റെ വെടിക്കെട്ട്; ആരാധകര്‍ ആവേശത്തില്‍


സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷം ബിടിഎസ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സ്ത്രീ അറസ്റ്റിലായ സംഭവം നേരത്തെയും ഉണ്ടായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article