Authored by: അശ്വിനി പി|Samayam Malayalam•4 Jun 2025, 6:34 pm
തമിഴ് സിനിമയിൽ ഒന്നിനു പിറകെ ഒന്നായി ഗംഭീര സിനിമകളാണ് ജോജു ജോർജിനെ തേടിയെത്തുന്നത്. മണിരത്നം - കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന തഗ്ഗ് ലൈഫ് ആണ് പുതിയ സിനിമ
തഗ്ഗ് ലൈഫ് താരങ്ങളുടെ പ്രതിഫലം (ഫോട്ടോസ്- Samayam Malayalam) കമൽ മാപ്പ് പറഞ്ഞാലേ കർണാടകയിൽ ചിത്രത്തിന് പ്രദർശനാനുമതി ഉള്ളൂ എന്ന് വിവാദം നിലനിൽക്കെ, തമിഴ്നാട്ടിലും മറ്റിടങ്ങളിലും വേൾഡ് വൈൽഡ് ആയി തഗ്ഗ് ലൈഫ് നാളെ, ജൂൺ 5 ന് തന്നെ റിലീസ് ചെയ്യും. ഒരു ഗ്യാങ്സ്റ്റർ ജോണർ സിനിമയാണ് തഗ്ഗ് ലൈഫ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് എല്ലാം തന്നെ ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.
Also Read: ഇത് മോഹൻലാലിന്റെ അല്ല, നിവിൻ പോളിയുടെ ബെൻസ്! മാരക ലുക്ക്, എന്താണിത്? ലോകേഷ് കനകരാജിന്റെ യൂണിവേഴ്സിറ്റിയിലേക്ക് സ്വാഗതം!ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്തുവന്നിരിയ്ക്കുകയാണ്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാ, മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇവർ ഇരുവർക്കും പ്രതിഫലമില്ല. 250 കോടി മുതൽ 300 കോടി വരെ ചെലവഴിച്ച് നിർമിയ്ക്കുന്ന ലാഭത്തിന്റെ വിഹിതം രണ്ടുപേർക്കുമുള്ളതാണ്.
ചിത്രത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് സിലമ്പരസൻ എന്ന ചിമ്പുവാണ്. കമൽ ഹാസനൊപ്പം ശക്തമായ കഥാപാത്രമായി എത്തുന്ന ചിമ്പുവിന് 40 കോടി രൂപയാണ് തഗ്ഗ് ലൈഫ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ലഭിയ്ക്കുന്നത്. ഇന്ദ്രാണി എന്ന നായിക കഥാപാത്രത്തിലെത്തുന്ന തൃഷ കൃഷ്ണയുടെ പ്രതിഫലം 12 കോടി രൂപയാണ്. ഇതിന് തൊട്ടു മുൻപ് റിലീസായ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന് തൃഷയ്ക്ക് ലഭിച്ചത് 4 കോടി രൂപയാണ്. അതിന്റെ മൂന്നിരട്ടി പ്രതിഫലം വാങ്ങി സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയുടെ ഒന്നാം നിരയിലേക്ക് തൃഷ കയറിയിരിക്കുകയാണ്.
40 കോടി ചിമ്പുവിന്, തൃഷയ്ക്ക് 12 കോടി, കമൽ ഹാസന് ലാഭത്തിന്റെ ഒരു വിഹിതം; തഗ്ഗ് ലൈഫിൽ ജോജുവിന് എത്ര കോടിയാണ് പ്രതിഫലം?
മലയാളത്തിന്റെ അഭിമാനമായ ജോജു ജോർജ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കമൽ ഹാസനെ പോലും അസൂയപ്പെടുത്തിയ ജോജു തഗ്ഗ് ലൈഫിന് വേണ്ടി വാങ്ങുന്നത് ഒരു കോടി രൂപയാണ്. അശോക് സെൽവനും ഒരു കോടി രൂപ പ്രതിഫലമുണ്ട്. കമലിന്റെ ഭാര്യാ വേഷത്തിലെത്തുന്ന അഭിരാമിയ്ക്ക് 50 ലക്ഷമാണ് പ്രതിഫലം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·