Published: October 27, 2025 03:16 PM IST
1 minute Read
തിരുവനന്തപുരം ∙ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടി ശ്രീഹരി കരിക്കൻ. 54.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രീഹരി 2018–ൽ എ.രോഹിത്ത് സ്ഥാപിച്ച 54.25–ന്റെ റെക്കോർഡാണ് മറികടന്നത്. കണ്ണൂർ സ്വദേശികളായ വിജുവിന്റെയും ഷോബിതയുടെയും മകനും ജി.വി. രാജാ സ്പോർട്സ് സ്കൂളില പത്താം ക്ലാസ് വിദ്യാർഥിയുമാണ്. പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ സ്റ്റീഫൻ ടൈറ്റസ് വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സോനു ചാക്കോ വെങ്കലവും നേടി. 6–ാം ക്ലാസ് മുതൽ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന ശ്രീഹരിയുടെ ആദ്യ സ്വർണ നേട്ടമാണിത്. 2023ൽ 80 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയിരുന്നു.
English Summary:








English (US) ·