Authored by: അശ്വിനി പി|Samayam Malayalam•17 May 2025, 7:47 pm
തൃഷയുടെ പുതിയ സിനിമകളെക്കാൾ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിയ്ക്കുന്നത് നടി എന്ന് വിവാഹിതയാവും എന്നറിയാനാണ്. അതിനുള്ള മറുപടി ഇപ്പോൾ തൃഷ നൽകി
കമൽ ഹാസൻ | തൃഷ കൃഷ്ണൻ (ഫോട്ടോസ്- Samayam Malayalam) കല്യാണം എന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല എന്നാണ് തൃഷ പറഞ്ഞത്. കല്യണം നടക്കാത്തതിൽ എനിക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ല, ഇനി അത് സംഭവിച്ചാലും അതിലൊരു പ്രശ്നവുമില്ല എന്നാണ് നാൽപത്തിരണ്ടു കാരിയായ തൃഷ കൃഷ്ണൻ പറഞ്ഞത്. തനിക്ക് ചുറ്റും നടക്കുന്ന വിവാഹ മോചനങ്ങൾ കണ്ടതിന് ശേഷം വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, വിവാഹം കഴിക്കാത്തതിൽ കുറ്റബോധം തോന്നുന്നില്ല എന്നാണ് തൃഷ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
Also Read: ഇതിനായിരുന്നോ ഇത്രയും എതിർത്തത്? അച്ഛനും അമ്മയും ഹാപ്പിയാണ്; മാലാഖയെ പോലെ ഒരുങ്ങി നയന, മധുരംവെപ്പിന്റെ ചിത്രങ്ങൾ
ഇതേ പ്രമോഷൻ പരിപാടിയിൽ രണ്ട് വിവാഹവും, ചില സീരിയസ് പ്രണയവും ജീവിതത്തിലുണ്ടായ കമൽ ഹാസൻ പറഞ്ഞ വാക്കുകളും വൈറലായി. ഇതിന് മുൻപ് ബ്രിട്ടാസ് തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് കമൽ വ്യക്തമാക്കിയത്.
പത്ത് - പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടാസ് എന്നോട് ചോദിച്ചു, നിങ്ങളെങ്ങനെയാണ് രണ്ട് വിവാഹം ചെയ്തത്, നിങ്ങളൊരു നല്ല കുടുംബത്തിൽപ്പെട്ട ആളല്ലേ എന്ന്. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്ക് നടുവിൽ വച്ചാണ് അദ്ദേഹം അത് എന്നോട് ചോദിച്ചത്. ബ്രിട്ടാസ് യതാർത്ഥത്തിൽ എന്റെ നല്ല ഒരു സുഹൃത്ത് കൂടെയാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരു നല്ല കുടുംബത്തിൽ നിന്നുള്ളയാളാകുന്നതിന് വിവാഹവുമായി എന്താണ് ബന്ധം? എന്ന്
42 വയസ്സ്, അതെന്താ കല്യാണം കഴിക്കാത്തത് എന്ന ചോദ്യത്തിന് തൃഷ കൃഷ്ണന്റെ മറുപടി! രണ്ട് കല്യാണം കഴിച്ച കമൽ ഹാസൻ പറഞ്ഞത്
ബ്രിട്ടാസ് വീണ്ടും പറഞ്ഞു, 'നീ ശ്രീരാമനോട് പ്രാർത്ഥിക്കണം, അവൻ ജീവിച്ചതുപോലെ ജീവിക്കണം' എന്ന്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ഒന്നാമതായി, ഞാൻ പ്രാർത്ഥിക്കുന്നില്ല. രണ്ടാമതായി, ഞാൻ രാമന്റെ പാത പിന്തുടരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ പിതാവിന്റെ (ദശരഥൻ) പാത പിന്തുടരും' എന്ന്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അതാണെന്ന് കമൽ വ്യക്തമാക്കി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·