Authored by: അശ്വിനി പി|Samayam Malayalam•16 Apr 2026, 5:31 p.m. IST
രഞ്ജിനി ഹരിദാസ് ഇപ്പോള്‍ തന്റെ നാല്‍പതുകളിലാണ്. ഈ പ്രായത്തില്‍ താന്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പലപ്പോഴും നടി തുറന്ന് സംസാരിച്ചിട്ടുണ്ട്.
രഞ്ജിനി ഹരിദാസ്ഈ പ്രായത്തിലും രഞ്ജിനിയെ കാണാന്‍ സുന്ദരിയാണ് എന്ന കമന്റുകള്‍ വരുന്നുണ്ട്. അത് കേള്‍ക്കാന്‍ സന്തോഷമാണെങ്കിലും, അത് നിലനിര്‍ത്താന്‍ പാടുപെടുന്നത് എനിക്കല്ലേ അറിയൂ എന്നാണ് രഞ്ജിനി പറയുന്നത്.
Also Read: എന്റെ സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ? എനിക്കും നയനും സിനിമയില്‍ വലിയ ബന്ധങ്ങളില്ല എന്ന് വിഘ്‌നേശ് ശിവന്പ്രായം കുറയ്ക്കാന്‍ ഞാന്‍ പെടുന്ന പാട് നിങ്ങള്‍ക്ക് അറിയില്ലല്ലോ. ഈ 43 വയസ്സില്‍ പ്രായം കുറക്കാന്‍ ശ്രമിക്കുന്നത് ഭയങ്കര പ്രയാസമാണ്. എക്‌സസൈസ് ചെയ്തു കഴിഞ്ഞാല്‍ കൂടുതല്‍ ക്ഷീണിക്കുന്നവരാ ഞാനും അമ്മയുമൊക്കെ. പൊതുവെ എക്‌സസൈസ് ചെയ്താന്‍ നമ്മള്‍ കൂടുതല്‍ എനര്‍ജെറ്റിക് ആവുകയല്ലേ ചെയ്യുന്നത്, പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ തിരിച്ചാണ്.
എനിക്കാണെങ്കില്‍ എക്‌സസൈസ് കഴിഞ്ഞാല്‍ ജോയിന്റ്‌സിലും, മുട്ടിലും കാലിലും എല്ലാം വേദനയാണ്. ഈ പ്രായം എന്ന് പറയുന്ന സാധനം ഒട്ടും തമാശയല്ല ഗായിസ് എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.
Also Read: പ്രണവിന്റെയും കല്യാണിയുടെയും വിവാഹത്തിന് കാത്തിരിക്കുകയാണെന്ന്; മറുപടി നല്‍കി ലിസി
Also Read: നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല; മകന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍
പ്രായം എത്രയാണ് എന്ന് തുറന്ന് പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, അതൊക്കെ സ്വഭാവികമല്ലേ എന്ന് രഞ്ജിനി ചോദിക്കുന്നു. എനിക്ക് 43 വയസ്സായി. അത് പറയുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല. എന്റെ അമ്മ ഇപ്പോള്‍ അമ്മയുടെ അറുപതുകളിലാണ്, അമ്മയുടെ നാല്‍പതുകളില്‍ വേദനകളെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ പുച്ഛിച്ചു വിട്ടിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന് ശാരീരിക വേദനകളെ കുറിച്ച് മാത്രം ഒരു പ്രത്യേക വീഡിയോയില്‍ എല്ലാവരുമായി പറയാം എന്ന് രഞ്ജിനി വാക്ക് നല്‍കുന്നു.






English (US) ·