44 വയസ്സെന്ന് എടുത്ത് പറയുന്നത് എന്തിന്, കാര്യങ്ങളന്വേഷിക്കാതെ പറയരുത്; അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് ടീം

3 days ago 2

Authored by: അശ്വിനി പി|Samayam Malayalam19 Mar 2026, 4:25 p.m. IST

ഒരു ബിസിനസ്സുകാരനുമായി അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിക്കുകയാണ്. ഒടുവില്‍ നടിയുടെ ടീം വാര്‍ത്തകളോട് പ്രതികരിച്ചു

anushka shetty marriageഅനുഷ്ക ഷെട്ടി
അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ പല അവസരങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അത് വളരെ ശക്തമായിരുന്നു. ഒരു ബിസിനസ്സുകാരനുമായി 44 ആം വയസ്സില്‍ അനുഷ്‌കയ്ക്ക് വിവാഹം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിച്ച വാര്‍ത്തകള്‍ക്കൊടുവില്‍ അനുഷ്‌കയുടെ ടീം പ്രതികരിച്ചു.

ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കാമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്‌കയുടെ ടീം പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ് ആരംഭിക്കുന്നത്. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. വസ്തുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കിംവദന്തികള്‍ ആളുകളിലെത്തിക്കുന്നതും തമ്മില്‍ വ്യക്തമായ ലൈനുണ്ട്, അത് പൂര്‍ണമായും എല്ലാവരും ഒഴിവാക്കുന്നു.

Also Read: ഇവനൊക്കെ പറയുന്നത് ഞാന്‍ കേള്‍ക്കണോ, ഞാനല്ലേ സിനിമ നടന്‍, അവനല്ലല്ലോ; അനാവശ്യ കമന്റുകളോട് യോഗി ബാബു പ്രതികരിക്കുന്നു

ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ. ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്‌നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.

നിരന്തരം സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചും, ഒരു പി ആര്‍ ടീമിന്റെ സഹായത്തോടെയുമല്ല അനുഷ്‌ക ഷെട്ടി തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്, മറിച്ച് മാന്യമായി അന്തസ്സായി കഴിവുകൊണ്ട് നേടിയെടുത്തതാണ്. തന്റെ സ്വകാര്യ ജീവിതത്തെ സ്വകാര്യമായി തന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന അനുഷ്‌കയെ പോലൊരു നടിയുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ആ കടന്നുകയറ്റം ഒട്ടും ശരിയല്ല. എല്ലാവരും 24x7 തങ്ങളുടെ ജീവിതം പബ്ലിക്കിന്റെ മുന്നില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല, ആ തിരഞ്ഞെടുപ്പ് ബഹുമാനം അര്‍ഹിക്കന്ന ഒന്നാണ്.


വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്റുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കന്നത് അതത് പ്ലാറ്റ്‌ഫോമുകളുടെയും ക്രെഡിബിളിറ്റി കളയുന്ന ഒന്നാണ്. നന്നായി ചെയ്യൂ, മറ്റുള്ളവരുടെ ബൗണ്ടറീസ് റസ്‌പെക്ട് ചെയ്യൂ. പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് എന്താണ് എന്ന് സ്ഥിരീകരിക്കൂ. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കു- എന്നാണ് പുറത്തിറക്കിയിട്ടുള്ള സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article