Authored by: അശ്വിനി പി|Samayam Malayalam•18 Sept 2025, 3:06 pm
സുജാതയ്ക്ക് ഏഴ് വയസ്സുള്ളപ്പോൾ, ആദ്യത്തെ സ്റ്റേജ് ഷോയിൽ വച്ചാണ് മോഹൻ കണ്ടുമുട്ടിയത്. പ്രായപൂർത്തിയായപ്പോൾ വിവാഹം കഴിഞ്ഞു. 44 വർഷത്തെ ദാമ്പത്യത്തിനിടയിൽ വഴക്കുകളൊന്നും തന്നെ ഉണ്ടായിട്ടില്ലത്രെ.
സുജാത മോഹൻസീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന ഷോയിൽ, ഒരു ഓണം എപ്പിസോഡിൽ മോഹനും എത്തിയിരുന്നു. ആ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യത്തെ കുറിച്ച് രഞ്ജിനി ഹരിദാസ് ചോദിച്ചപ്പോൾ ഇരുവരും അത് പങ്കുവച്ചു. സുജാത വീട്ടിൽ ഇങ്ങനെയല്ല, ഒരു നരസിംഹാവതാരം ആണെന്നായിരുന്നു മോഹന്റെ ആദ്യത്തെ പ്രതികരണം.
Also Read: ഒന്നര വർഷത്തെ ഷൂട്ട്, അജിത്തുമായി ഒരുപാട് അടുത്തു, പിരിയുന്ന ദിവസം അജിത്ത് പറഞ്ഞ വാക്കുകൾ എന്റെ ഹൃദയം തകർത്തു; മഹേശ്വരിയുടെ ആ വേദനഅതൊന്നുമല്ല, ഞങ്ങൾ തമ്മിൽ പരസ്പരം കാണാറേയില്ല. അതുകൊണ്ടാണ് ഫൈറ്റ് ഉണ്ടാവാത്തത്. കാലത്ത് തന്നെ ക്ലബ്ബ് അത് ഇത് എന്നൊക്കെ പറഞ്ഞ് മോഹൻ ഇറങ്ങും. മോഹൻ വരുമ്പോഴേക്കും ഞാൻ ഇറങ്ങും. അതാണ് ഞങ്ങളുടെ ജീവിത വിജയത്തിന്റെ രഹസ്യം എന്ന് സുജാത മോഹൻ പറയുന്നു. അതുകൊണ്ട് തമ്മിൽ തല്ലാനുള്ള ഒരു സാഹചര്യം കിട്ടിയില്ല എന്നാണ് മോഹൻ പറഞ്ഞത്.
വിവാഹത്തിന് ശേഷം സംഗീതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രധാന കാരണം മോഹൻ തന്നെയാണ് എന്ന് സുജാത പറയുന്നു. നിന്റെ പാട്ട് കണ്ടിട്ടാണ് നിന്നെ കല്യാണം കഴിച്ചത്, അതുകൊണ്ട് പാട്ട് നിർത്താൻ പറ്റില്ല എന്ന് ക്ലിയറായിട്ട് പറഞ്ഞു. 1981 ൽ ആയിരുന്നു ആ വിവാഹം, ദാമ്പത്യം 44 വർഷം പൂർത്തിയാക്കുന്നു.
Also Read: ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയി
ഭാര്യയുടെ പാട്ടിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ, ആ പാട്ട് ഭാര്യയ്ക്ക് 7 വയസ്സുള്ളപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നതാണ് എന്ന് മോഹൻ പറഞ്ഞു. സുജാതയുടെ ആദ്യത്തെ കച്ചേരിയായിരുന്നു അത്. പിന്നീട് യാദൃശ്ചികമായി അടുത്ത് വന്നിരുന്നപ്പോൾ കലാഭവന്റെ ട്രൂപ്പിലൊക്കെ പാടുന്ന കുട്ടിയാണ്, യേശുദാസ് സാറിനൊപ്പം കച്ചേരി നടത്തുന്നുണ്ട് എന്നൊക്കെ അറിഞ്ഞു.
Asia Cup 2025: കളിക്കളത്തിലും കളത്തിന് പുറത്തും നാണംകെട്ട് പാകിസ്താന്‍; 'നാടകം' വെറുതെയായി
അതിന് ശേഷം സുജാതയുടെ കച്ചേരികൾ എല്ലാം മോഹൻ മുടങ്ങാതെ കേട്ടു. ഒരു സമയം എത്തിയപ്പോൾ ദാസേട്ടനും (യേശുദാസ്) ചെമ്പൈ സ്വാമിയും ചേർന്ന് ആലോചിച്ച് വിവാഹം നടത്തി തരികയായിരുന്നു. പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, അതുണ്ടല്ലോ എന്നാണ് മോഹന്റെ മറുപടി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·