45 ആം വയസ്സില്‍ പദ്മപ്രിയ അമ്മയായി; കുഞ്ഞിനൊപ്പമുള്ള 365 ദിവസത്തെ കുറിച്ച് നടി!

1 month ago 6
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് പദ്മപ്രിയ . ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വര്‍ഷത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അതെ താന്‍ അമ്മയായി, കുഞ്ഞിന് ഒരു വയസ്സുമായി എന്ന്!

കുഞ്ഞിക്കൈയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പദ്മപ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ജീവിതത്തിന്റെ 365 ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഗ്രേറ്റ്ഫുള്‍, ഞങ്ങളുടെ കഥ, കുഞ്ഞു നിമിഷങ്ങള്‍ എന്നൊക്കെ ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.

Samayam Malayalamനട്ടെല്ലില്ലാത്ത മകനെ അല്ല സിബി മലയില്‍ വളര്‍ത്തിയത്; അച്ഛനെ പറഞ്ഞ പേളി മാണിക്ക് മറുപടിയുമായി മകന്‍ ജോ
പോസ്റ്റിന് താഴെ അഭിനന്ദനവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. നിനക്കറിയാം നിന്നെയും കുഞ്ഞിനെയും ഞാന്‍ എത്രത്തോളം സ്‌നേഹിക്കുന്നു - എന്ന് പറഞ്ഞാണ് അഭിരാമിയുടെ കമന്റ്. തീര്‍ച്ചയായും അറിയാം എന്ന് പദ്മപ്രിയയും പറയുന്നു. കുഞ്ഞു ഇപ്പോള്‍ തന്നെ വലിയ ആളായി, മമ്മിയ്ക്കും ഡാഡിയ്ക്കും ആശംസകള്‍ എന്നാണ് സംവിധായിക അഞ്ജലി മേനോന്റെ കമന്റ്. റിമ കല്ലിങ്കല്‍, അനുമോള്‍, സോന നായര്‍ തുടങ്ങി നിരവധി ആളുകളുടെയും കമന്റുണ്ട്.

2014 ല്‍ ആയിരുന്നു പദ്മപ്രിയയുടെയും ജാസ്മിന്‍ ഷായുടെയും വിവാഹം. മുംബൈയില്‍ വച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. ഗുജറാത്തു കാരനായ ജാസ്മിന്‍ ഷാ, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബില്‍ ദക്ഷിണേഷ്യയുടെ പോളിസി ഹെഡാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്ന കാലത്തെ പരിചയമാണ് പദ്മപ്രിയയെയും ജാസ്മിന്‍ ഷായെയും പ്രണയത്തിലേക്ക് എത്തിച്ചത്.


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കിലൂടെയാണ് പദ്മപ്രിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സൗഹൃദത്തിന്റെ പേരിലാണ് താന്‍ ആ സിനിമ ചെയ്തത് എന്നാണ് പിന്നീട് പദ്മപ്രിയ പറഞ്ഞിട്ടുള്ളത്. എന്തായാലും അത് വലിയൊരു സിനിമ ജീവിതത്തിന്റെ ചെറിയ തുടക്കമായിരുന്നു. തൊട്ടടുത്ത സിനിമ, മമ്മൂട്ടി - ബ്ലെസി കോംപിനേഷനിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കാഴ്ചയായിരുന്നു. കാഴ്ചയിലെ പദ്മപ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അമൃതം, രാജമാണിക്യം, വടക്കും നാഥന്‍, കറുത്ത പക്ഷികള്‍ എന്നിങ്ങനെ മികച്ച സിനിമകളും കഥാപാത്രങ്ങളും പദ്മപ്രിയയിലേക്ക് എത്തി.

മലയാളത്തിന് പുറമെ തമിഴിലും പദ്മപ്രിയ സജീവമായിരുന്നു. കരിയറില്‍ മികച്ച അവസരങ്ങള്‍ കിട്ടിക്കൊണ്ടിരിയ്ക്കുകമ്പോഴാണ് പഠനത്തിന് വേണ്ടി ബ്രേക്ക് എടുക്കുകയാണ് എന്ന് പറഞ്ഞ് പദ്മപ്രിയ പോയത്. അതിന് ശേഷം വിവാഹിതയായി. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷവും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ പദ്മപ്രിയ വന്ന് അഭിനയിച്ചു പോയിട്ടുണ്ട്.

Read Entire Article