Published: August 14, 2025 11:33 AM IST
1 minute Read
ന്യൂയോർക്ക് ∙ രണ്ടുവട്ടം വനിതാ സിംഗിൾസ് ചാംപ്യനായ വീനസ് വില്യംസ് ഇത്തവണ യുഎസ് ഓപ്പൺ ടെന്നിസ് കളിക്കും. നാൽപത്തിയഞ്ചുകാരിയായ വീനസിനു വൈൽഡ് കാർഡ് എൻട്രി നൽകിയതായി സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ വർഷത്തെ യുഎസ് ഓപ്പൺ മത്സരങ്ങൾ.
16 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം കളത്തിലിറങ്ങി വാഷിങ്ടൺ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരം ജയിച്ച വീനസ്, ഒരു ഡബ്ല്യുടിഎ സിംഗിൾസ് മത്സരം ജയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
English Summary:








English (US) ·