അക്ഷയ് കുമാറും മകനുംഇപ്പോഴും ബോളിവുഡിലെ മറ്റ് സെലിബ്രിറ്റി കിഡിസ് നെപ്പോട്ടിസത്തിന്റെ ഭാഗമായി അഭിനയ ലോകത്തേക്കും, സിനിമയുടെ മറ്റ് മേഖലയിലേക്കും വരുമ്പോഴും അക്ഷയ് കുമാറിന്റെയും ട്വിങ്കിള്‍ ഖന്നയുടെയും മക്കള്‍ ഇപ്പോഴും ലൈംലൈറ്റിന് പുറത്ത് തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് അവരെ സംബന്ധിച്ച വിശേഷങ്ങള്‍ കേള്‍ക്കുന്നതില്‍ ആവേശവുമുണ്ട്.
Also Read: പറഞ്ഞത് പോലെ തന്നെ സിംപിള്‍! അപ്പുവിന്റെ കൈ പിടിച്ച് ഗ്ലാമി ഗംഗ, ഗുരുവായൂരില്‍ വിവാഹംഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ തന്റെ മകന്‍ ആരവ് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു. ആരവ് അച്ഛനെ പോലെയാണോ എന്ന ചോദ്യത്തിന്, സിനിമയുമായി ബന്ധപ്പെട്ടല്ല, പക്ഷേ പല കാര്യങ്ങളിലും എനിക്കും അവനും സമാനതകള്‍ ഒരുപാടുണ്ട് എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ആരോഗ്യ പരമായ കാര്യങ്ങള്‍ക്കാണ് ആരവ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്, ഞാനും അങ്ങനെയാണ്. ആരവിന് എന്നെ പോലെ തന്നെ നല്ല ഉയരമുണ്ട്. വളരെ അധികം ഫോക്കസ്ഡ് ആണ് എല്ലാ കാര്യത്തിലും. സിനിമയിലേക്ക് വരാന്‍ ആരവിന് ഒട്ടും തന്നെ താത്പര്യമില്ല എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.
ഫാഷന്‍ ഡിസൈനിങിലാണ് ആരവിന് താത്പര്യം, 4500 രൂപയ്ക്കാണ് ആരവ് ജോലി ചെയ്യുന്നത്. വില്ലേജുകളിലെല്ലാം പോയി അവിടെയുള്ള ഫാഷനുകളെ കുറിച്ചും പ്രിന്റുകളെ കുറിച്ചുമൊക്കെ പഠിക്കുന്നതാണ് അവനിഷ്ടം. അക്ഷയ് കുമാറിന്റെ മോനോ, 4500 രൂപയ്‌ക്കോ എന്ന് അവതാരകന്‍ അതിശയത്തോടെ ചോദിച്ചപ്പോള്‍, അതിനെന്താണ് നല്ല കാര്യമല്ലേ, അവന്‍ പുതിയത് പഠിക്കുകയല്ലേ എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.
എന്താണ് അക്ഷയ് കുമാര്‍ മകന് നല്‍കുന്ന ഉപദേശം എന്നായിരുന്നു അടുത്ത ചോദ്യം, ആരെയും ഉപദ്രവിക്കരുത് എന്ന് മാത്രമേ അവനോട് ഞാന്‍ പറഞ്ഞിട്ടുള്ളൂ, മറ്റെല്ലാം അവന്‍ നോക്കിക്കോളും എന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.






English (US) ·