47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ

4 months ago 4

Authored by: ഋതു നായർ|Samayam Malayalam10 Sept 2025, 9:19 am

സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങൾ അവതപ്പിക്കുന്നുണ്ട് എങ്കിലും ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച ആളാണ് മഞ്ജു. ഈ അടുത്തിടയ്ക്ക് ഉണ്ടായ വിവാദങ്ങളും താരത്തെ തളർത്തിയില്ല

manju warrier s concealed  to fittingness  and quality   revealed connected  her 47th birthdayമഞ്ജു വാര്യർ(ഫോട്ടോസ്- Samayam Malayalam)
പണ്ട് ആറാം തമ്പുരാൻ സിനിമയിൽ ലാലേട്ടൻ മഞ്ജുവിന്റെ കഥാപാത്രം ഉണ്ണിമായയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്ന്. ശരിക്കും കാവിലെ ഭഗവതി പോലെയാണ് മഞ്ജുവിന്റെ ചില ഭാവങ്ങൾക്ക്. വര്ഷങ്ങള് ഇൻഡസ്ട്രിയിൽ നിന്നും മാറിനിന്ന മഞ്ജു ഒന്നൊന്നര തിരിച്ചുവരവ് ആണ് പിന്നീട് നടത്തിയത്.

വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു എന്നതിൽ ഉപരി സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞും. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയും. പൊതുവേദികളിൽ സംബന്ധിച്ചും എന്തിന് ഒറ്റക്ക് ബൈക്ക് പറത്തി കശ്മീർ വരെ റൈഡ് പോകാനും മഞ്ജു മാറിക്കഴിഞ്ഞു. നാല്പത്തിയേഴ് വയസ് ആയി എന്ന് മഞ്ജുവിനെ കണ്ടാൽ ആരെങ്കിലും പറയുമോ ഇരുപത്തി അഞ്ചുവയസുകാരി മീനാക്ഷിയുടെ അമ്മ കൂടിയാണ് മഞ്ജു വാര്യർ .


1978 സെപ്റ്റംബർ 10 നാണ് തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും ഇളയ മകളായി മഞ്ജു ജനിച്ചത് തൃക്കേട്ട നക്ഷത്രക്കാരി കൂടിയാണ് താരം . ഈ നാളുകാർ നിൽക്കുന്ന ഇടത്ത് ഐശ്വര്യം വന്നുകയറും എന്നാണ് വിശ്വാസം. അതേസമയം മഞ്ജു ഈ പ്രായത്തിലും എങ്ങനെ ഈ യുവത്വം നിലനിർത്തുന്നു. നിത്യഹരിത നായിക ആയി ജെൻസി ലുക്കിൽ വിലസുന്നു എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മഞ്ജുവിന്റെ ചില സീക്രട്ടുകൾ നമുക്ക് നോക്കാം.

ഫിറ്റ്നെസിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മഞ്ജു യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഒരു ദിവസം പോലും മുടക്കാതെ നൃത്തം വ്യായാമം ഒക്കെയും ചെയ്യും.ഒരിക്കലും മഞ്ജു തന്നെ ഫിറ്റ്നസ് രീതിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇല്ലെങ്കിലും, നിരവധി ഘടകങ്ങൾ അവരുടെ ഫിറ്റ്നസിനുപിറകിൽ ഉണ്ട്

മുടങ്ങാതെയുള്ള വ്യായാമം: മഞ്ജു കൃത്യമായ ഒരു ഒരു വ്യായാമരീതി ദിനചര്യആയി നിലനിർത്തുന്നതായിട്ടാണ് പ്രിയപ്പെട്ടവർ പറയുന്നത്, അതിൽ കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്, യോഗ പോലുള്ള വ്യായാമങ്ങൾ എന്നിവ മഞ്ജു സ്ഥിരം ആക്കാറുണ്ട്,

ALSO READ: വിഎംഎ 2025 ൽ നിന്ന് ടെയ്ലർ സ്വിഫ്റ്റ് വിട്ടു നിൽക്കാനുള്ള കാരണം, അതിനെക്കാൾ പ്രാധാന്യം പങ്കാളിക്ക് തന്നെ!

ആഹാരം കൃത്യമാണ്: പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം ജങ്ക് ഫുഡ് ഒഴിവാക്കിയ ദിനചര്യകൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്.


ഹൈഡ്രേറ്റ് ആയിരിക്കാൻ എപ്പോഴും ശ്രമിക്കും: മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ടി നന്നായി വെള്ളം കുടിക്കും അതിനാണ് താരം കൂടുതൽ മുൻഗണന നൽകുന്നത്.

മാനസിക ആരോഗ്യം: മാനസികാരോഗ്യം നിലനിർത്തുന്നതും മഞ്ജുവിന്റെ ദിനചര്യയുടെ ഭാഗമാണ്. എന്ത് വിഷയങ്ങളെയും അതിജീവിക്കാൻ അവർ ശ്രമിക്കും എന്നതാണ് അവരുടെ വിജയവും. സ്വന്തം സന്തോഷത്തിന് പ്രാപ്യം ആയതൊക്കെയും ചെയ്യും.

ALSO READ: നമ്പർ പോലും കൈയ്യിൽ ഇല്ല! അച്ഛനും അമ്മയും വർഷങ്ങളായി വിളിക്കാറില്ല! മൂത്തമോൻ എല്ലാദിവസവും വിളിക്കുന്നയാളും; പൊട്ടിചിരിപ്പിച്ച് ധ്യാൻ

ആക്ടീവ് ലൈഫ്സ്റ്റൈൽ: ഒരു നിശ്ചിത സമയത്തെ വ്യായാമങ്ങൾക്കപ്പുറം, ഔട്ട്ഡോർ ആക്ടിവിറ്റീസ് ഉൾപ്പെടെ സജീവമായ ഒരു ലൈഫ് സ്റ്റൈൽ ആണ് മഞ്ജു ഫോളോ ചെയ്യുന്നത് . കൃത്യമായി വിശ്രമിക്കാനും പാട്ടുകേൾക്കാനും മെഡിറ്റേഷൻ അങ്ങനെ കൃത്യമായി ഒരു ലൈഫ് സ്റ്റൈൽ മഞ്ജു ഫോളോ ചെയ്യുന്നുണ്ട്.

കൺസിസ്റ്റൻസി : ഒരു ദിവസം ഭയങ്കര ആക്റ്റീവ് ആയിരിക്കും പിറ്റേ ദിവസം മടി പിടിച്ചിരിക്കുന്ന പരിപാടിയൊന്നും മഞ്ജുവിന്റെ നിഘണ്ടുവിൽ ഇല്ല. കൺസിസ്റ്റൻസി ആണ് മഞ്ജുവിന്റെ മെയിൻ.

Read Entire Article