Authored by: ഋതു നായർ|Samayam Malayalam•28 Aug 2025, 11:19 am
നയൻതാരയുടെ അഭിമുഖമെടുത്ത ചെറുപ്പക്കാരൻ. ലാലേട്ടനും മമ്മൂക്കയ്ക്കും ഒപ്പം തോളോട് തോൾ ചേർന്നുനിന്ന് വേദികൾ പങ്കിട്ടത് നിരവധിയുണ്ട്. റെസ്റ്റ് മതിയാക്കൂ നിങ്ങളുടെ തിരിച്ചുവരവിനായി നമ്മൾ കാത്തിരിക്കുന്നുവെന്ന് പ്രിയപ്പെട്ടവർ
രാജേഷ് കേശവ്(ഫോട്ടോസ്- Samayam Malayalam)വളരെ ഇന്ട്രോവേർട്ട് ആയ ആളായിരുന്നു കുട്ടികാലത്ത് താൻ എന്ന് ഒരിക്കൽ രാജേഷ് പറഞ്ഞിരുന്നു. എല്ലാം കാണുന്ന സ്വയം എന്റര്ടെയിന് ചെയ്യുന്ന ഒരാൾ. വെസ്റ്റേൺ ഡാൻസിൽ ഏറെ താത്പര്യം ഉണ്ടായിരുന്ന രാജേഷ് അങ്ങനെയാണ് ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. അഭിനയവും എഴുത്തും, ഡയറക്ഷനും ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നോക്കിയിരുന്നു രാജേഷ്.
പോക്കറ്റ് മണിക്കുവേണ്ടി ഷോസ് ചെയ്തിരുന്ന രാജേഷ് പിന്നീട് വലിയ ശമ്പളം ഉണ്ടായിരുന്ന ജോലി രാജേഷ് രാജിവച്ചു ഫുൾടൈം ആങ്കർ ആയി രജോയിൻ ചെയ്തു. താരങ്ങൾക്ക് ഒപ്പമുള്ള ചുരുക്കം ചില നിമിഷങ്ങൾ ഏറെ ആസ്വദിച്ച രാജേഷ് പിന്നീട് ലെജൻഡറി ആർട്ടിസ്റ്റുകളുടെ അഭിമുഖം ചെയ്തു. ബച്ചൻ ഷാരൂഖ്, മോഹൻലാൽ, മമ്മൂട്ടി, നയൻതാര അങ്ങനെ രാജേഷ് അഭിമുഖം എടുക്കാത്ത താരങ്ങൾ തന്നെ കുറവാണ്. കുറെ ജീവിതാനുഭവങ്ങളെകാളും രാജേഷിനു പറയാൻ ഉള്ളത് ഒരുപക്ഷെ താരങ്ങൾക്ക് ഒപ്പമുള്ള എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ആകും.വലിയ വലിയ സ്റ്റേജ് ഷോകൾ ഹോസ്റ്റ് ചെയ്ത രാജേഷ് ഓരോ ഷോയേയും തന്റെ പാഷന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. വ്യത്യസ്ത ലാങ്ഗ്വേജുകളിൽ നിന്നും താരങ്ങൾ വന്നാലും അവരെ ഒക്കെയും രാജേഷ് ഹാൻഡിൽ ചെയ്യാറുണ്ട്. അതെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാനും രാജേഷിനു സാധിച്ചു എന്നുള്ളതാണ് വാസ്തവം.
സോഷ്യൽ മീഡിയയുടെ വാക്കുകൾ കടമെടുത്താൽ "വേദികളേതായാലും അലറിവിളികളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത ആ സാന്നിദ്ധ്യത്തിനും കൈയ്യൊതുക്കത്തിനും മിതത്വത്തിനും നിറയെ ആരാധകരുണ്ട് ! പ്രശസ്തരും അതിപ്രശസ്തരുമായ എത്രയെത്ര ഇതിഹാസങ്ങൾക്കൊപ്പമാണ് ബഹുഭാഷാ പ്രഗൽഭ്യവുമായി രാജേഷ് തോളുരുമ്മി നിന്നത് എന്നുപോലും വ്യക്തമല്ല. അത്രയും വേദികളിൽ രാജേഷ് തിളങ്ങിനിന്നു. ഇനിയും ഇനിയും ഒരുപാട് വേദികൾ പങ്കിടാൻ വേണ്ടി അദ്ദേഹത്തിന്റെ വരവിനായി കുടുംബവും സുഹൃത്തുക്കളും അക്ഷമരായി കാത്തിരിക്കുന്നു.





English (US) ·