Published: June 20 , 2025 01:21 PM IST
1 minute Read
ഗോൾ (ശ്രീലങ്ക) ∙ പാത്തും നിസ്സങ്കയുടെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ (187) ബലത്തിൽ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക തിരിച്ചടിക്കുന്നു. സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 495നു മറുപടിയായി മൂന്നാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 368 റൺസിലാണു ശ്രീലങ്ക. ബംഗ്ലദേശിനെക്കാൾ 127 റൺസ് പിന്നിൽ.
9ന് 484 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശിന്റെ ഇന്നിങ്സ് വേഗം അവസാനിപ്പിച്ച ശ്രീലങ്കയ്ക്കായി ഓപ്പണർ നിസ്സങ്കയും അരങ്ങേറ്റക്കാരൻ ലഹിരു ഉഡാരയും ചേർന്നാണ് ഇന്നിങ്സ് ആരംഭിച്ചത്. ഉഡാര 34 പന്തിൽ 29 റൺസെടുത്തു വേഗം പുറത്തായതിനുശേഷം ദിനേഷ് ചണ്ഡിമലിനൊപ്പം (54) രണ്ടാം വിക്കറ്റിൽ 157 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ നിസ്സങ്കയ്ക്കായി.
വിരമിക്കൽ മത്സരം കളിക്കുന്ന ഏയ്ഞ്ചലോ മാത്യൂസിനു (39) പിന്നാലെ നിസ്സങ്കയും പുറത്തായി. കമിന്ദു മെൻഡിസും (37) ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും (17) ആണ് ക്രീസിൽ. ബംഗ്ലദേശിനായി ഹസൻ മഹ്മൂദ്, തൈജുൽ ഇസ്‌ലാം, നയീം ഹസൻ, മോമിനുൽ ഹഖ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
English Summary:








English (US) ·