5 ദിവസം കൊണ്ട് 50 മില്യണ്‍ വ്യൂസ്! ജിയോ ഹോട്‌സ്റ്റാറില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ധുരന്ധര്‍ 2 ദ റിവഞ്ച്

1 month ago 3
സമീപകാലത്ത് ഏറ്റവും അധികം തിയേറ്ററില്‍ ഓടി ബോളിവുഡ് സിനിമയാണ് ധുരന്ധര്‍ 2 ദ റിവഞ്ച്. ഏറ്റവും അധികം ഗ്രോസ് കലക്ഷന്‍ നേടിയ സിനിമകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ജൂണ്ഡ 4 ന് ആണ് ഓടിടിയില്‍ എത്തിയത്. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് അവിടെയും ധുരന്ധര്‍ 2 ദ റിവഞ്ച്.

ധരന്ധര്‍ ആദ്യഭാഗം നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെങ്കിലും, രണ്ടാം ഭാഗം ജിയോ ഹോട്‌സ്റ്റാറില്‍ മാത്രമേ സ്ട്രീമിങ് ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് ഈ റെക്കോഡ് നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചത്. സ്ട്രീമിങ് ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും 50 മില്യണ്‍ ആളുകളാണ് സിനിമ കണ്ടുകഴിഞ്ഞിരിയ്ക്കുന്നത്. ഇത് ജിയോഹോട്‌സ്റ്റാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവര്‍ഷിപ് ആണ്.

Also Read: 92 കാരിയായിരുന്ന അമ്മ എന്നും തനിക്കൊപ്പം ഉണ്ടാവാന്‍ 6.5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ച് സയജി ഷിന്‍ഡെ!

മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍, തിയേറ്ററില്‍ തന്നെ വലിയ സ്വീകരണം ലഭിച്ചിരുന്നു. രണ്ടര മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയത്. തിയേറ്ററില്‍ കാണിക്കാത്ത റോ വേര്‍ഷന്‍ അടക്കം ഒടിടിയില്‍ പതിപ്പിലുണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കട്ടുകളും ഉള്‍പ്പെടുത്തിയുള്ള ആ റോ വേര്‍ഷന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായത് സൗത്ത് ഇന്ത്യയില്‍ നിന്നാണ് എന്നതാണ് അതിലെ കൗതുകം.

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ മലയാളം , തെലുങ്ക്, കന്നട, തമിഴ് ഡബ്ബ്ഡ് വേര്‍ഷനും ഹോട്‌സ്റ്റാറില്‍ ലഭ്യമാണ്. ഇതിലൂടെയാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. അത് മാത്രമല്ല, ചിത്രത്തിന്റെ ബിടിഎസ് വീഡിയോയും സിനിമ സ്ട്രീമിങിന് മുമ്പ് പുറത്തുവിട്ടിരുന്നു. ലൊക്കേഷന്‍ അനുഭവങ്ങളും സിനിമയെ കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നതടക്കമുള്ള പ്രി-ഷോ ആരാധകരെ കൂടുതല്‍ സിനിമയിലേക്ക് അടുപ്പിച്ചു എന്നതാണ് സത്യം.

Also Read: പക മനസ്സില്‍ വച്ച് പെരുമാറുന്ന ആളല്ല ഞാന്‍; ദേവയാനി ഒളിച്ചോടി വിവാഹം ചെയ്തതിനെ കുറിച്ച് അനിയന്‍ നകുല്‍ പറഞ്ഞത്


ധുരന്ധര്‍ 2 ദ റിവഞ്ചിന് മാത്രമല്ല, ആദ്യ ഭാഗത്തിനും മികച്ച കാഴ്ചക്കാരുണ്ടായിരുന്നു. ആദ്യ ഭാഗത്തിന്റെയും റോ വേര്‍ഷനോടെയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. എന്നാല്‍ അത് നെറ്റ്ഫ്‌ളിക്‌സിലും ലഭ്യമായിരുന്നു.
Read Entire Article