കഴിഞ്ഞ ദിവസം ഒരു വെസ്‌റ്റേണ്‍ ഡാന്‍സ് വീഡിയോ ഗ്രേസ് ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വീണ്ടും ഞാന്‍ ഞാനായി. എന്റെ ആരോഗ്യവും ഭാരവും കൂടിയത് എന്നെ ഒരുപാട് ബാധിച്ചിരുന്നു. ഒരു ചുവട് പോലും വയ്ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അത് എന്നെ വൈകാരികമായി വളരെയധികം തളര്‍ത്തി. എന്റെ ആത്മവിശ്വാസവും മെയ് വഴക്കവും വീണ്ടെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ, വീണ്ടും ഫിറ്റ്‌നസ് ആകാനുള്ള എന്റെ കഠിനമായ യാത്ര ഞാന്‍ ആരംഭിച്ചു, ഇന്ന് ഞാന്‍ എന്നിലേക്ക് തിരികെ വരുന്നതിന്റെ ഭാഗമായുള്ള ഏറ്റവും നല്ല ഒരു ദിവസത്തിലാണ്, ഇത് ഒട്ടും എളുപ്പമല്ല.. എന്നിട്ടും ഞാന്‍ ചെയ്തു- എന്ന് പറഞ്ഞുകൊണ്ടാമ് ഗ്രേസ് ആ വീഡിയോ പങ്കുവച്ചത്.
ഇപ്പോഴിതാ ഒരു ക്ലാസിക് ഡാന്‍സിന്റെ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഗ്രേസ്. അഞ്ച് വര്‍ഷം കഴിഞ്ഞു ചിലങ്ക കെട്ടിയിട്ട്, വീണ്ടും ട്രാക്കിലേക്ക് തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് എന്ന് ഗ്രേസ് പറയുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ ചുവടുകളിലാണ് ഗ്രേസ് നൃത്തം ചെയ്യുന്നത്. ഈ കഴിവൊക്കെ എവിടെ കൊണ്ടുവച്ചിരിക്കുകയായിരുന്നു. എന്ത് മനോഹരമായിട്ടാണ് നൃത്തം ചെയ്യുന്നത്, ട്രാക്കിലേക്ക് തിരിച്ചെത്തി എന്നറിയുന്നതില്‍ സന്തോഷമുണ്ട്, ആശംസകള്‍ എന്നൊക്കെ പറഞ്ഞ് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
മൊത്തത്തില്‍ ലുക്ക് ഒന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ഗ്രേസ്, ശരീരം മാത്രമല്ല, മുടിയും തന്റെ കംഫര്‍ട്ടിന് അനുസരിച്ച് മുറിച്ച വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഡാന്‍സ് മാത്രമല്ല, യോഗയും പ്രാക്ടീസ് ചെയ്യുന്നുണ്ട്. മാനസികമായും ശാരീരികമായും ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടെയാണ് ഇതെല്ലാം. ഇതിനൊപ്പം വീട്ടിലെ മനോഹരമായ നിമിഷങ്ങളും ഗ്രേസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.




English (US) ·