28 June 2025, 09:23 AM IST

വൈഭവ് സൂര്യവംശി | X.com/@Varungiri0
ലണ്ടൻ: ഓപ്പണർ വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ടിനെതിരേയുള്ള യൂത്ത് ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിന് ആറുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 174 റൺസിന് പുറത്തായി. ഇന്ത്യ 24 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.
19 പന്തിൽ 48 റൺസെടുത്താണ് സൂര്യവംശി ഇന്ത്യൻജയത്തിന് അടിത്തറയിട്ടത്. അഞ്ചുസിക്സും മൂന്ന് ഫോറും ഇന്നിങ്സിലുണ്ട്. അഭിഗ്യാൻ കുണ്ടു 45 റൺസോടെ പുറത്താകാതെനിന്നു. മലയാളി താരം മുഹമ്മദ് ഇനാൻ രണ്ടുവിക്കറ്റോടെ തിളങ്ങി
ഇംഗ്ലണ്ട് ഇന്നിങ്‌സിൽ അർധസെഞ്ചുറിയോടെ റിക്കി ഫ്‌ളിന്റോഫ് (56) തിളങ്ങി. മുൻ ഇംഗ്ലണ്ട് താരം ആൻഡ്രു ഫ്‌ളിന്റോഫിന്റെ മകനാണ് റിക്കി. 42 റൺസെടുത്ത ഓപ്പണർ ഇസാക് മുഹമ്മദും പൊരുതി. ഇന്ത്യൻ ബൗളിങ്ങിൽ കനിഷ്ത് ചൗഹാൻ 20 റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തി. ഇനാൻ 37 റൺസിനാണ് രണ്ടു വിക്കറ്റെടുത്തത്. ഹെനിൽ പട്ടേൽ, അംബ്രിഷ് എന്നിവരും രണ്ടുവീതം വിക്കറ്റെടുത്തു.
പരമ്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്. രണ്ടാമത്തെ മത്സരം തിങ്കളാഴ്ച നടക്കും.
Content Highlights: India U19 vs England U19 Vaibhav Suryavanshi performances








English (US) ·