5-ാം വാരത്തിലും ഞെട്ടിക്കുന്ന ബുക്കിങ്ങുമായി  "പ്രിൻസ് ആൻഡ് ഫാമിലി" 

7 months ago 8

prince and family

Prince and Family Movie posters

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം "പ്രിൻസ് ആൻഡ് ഫാമിലി" അഞ്ചാം വാരത്തിലും ഹൗസ് ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുന്നു. കോരി ചൊരിയുന്ന മഴ പോലും വകവെക്കാതെ പ്രേക്ഷകർ പ്രിൻസിനെ സ്നേഹിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പർ ഹിറ്റ് . പെരുന്നാൾ ആഘോഷങ്ങളിലും പ്രിൻസ് തന്നെ ഒന്നാമൻ. സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ റാണിയക്ക് കഴിഞ്ഞു.

ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ദിലീപ് -ജോണി ആന്റണി- മഞ്ജുപിള്ള കോമ്പിനേഷൻ തിയേറ്ററുകളിൽ പൊട്ടിച്ചിരികൾ ഉയർത്തുമ്പോൾ മലയാളികൾക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് "പ്രിൻസ് ആൻഡ് ഫാമിലി".

ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി അഭിനയിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights: Dileep`s Prince & Family: A Super Hit

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article