Published: October 22, 2025 09:22 AM IST Updated: October 22, 2025 09:32 AM IST
1 minute Read
മിർപുർ ∙ രാജ്യാന്തര ഏകദിനത്തിൽ 50 ഓവറും സ്പിന്നർമാരെക്കൊണ്ടു ബോൾ ചെയ്യിച്ച ആദ്യ ടീമായി വെസ്റ്റിൻഡീസ്. ബംഗ്ലദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് വിൻഡീസ് സ്പിന്നർമാർ ‘റെക്കോർഡ് സ്പെൽ’ എറിഞ്ഞത്. അകീൽ ഹുസൈൻ, റോസ്റ്റൻ ചേസ്, ക്യാരി പിയർ, ഗുഡകേഷ് മോട്ടി, അലിക് അതനാസെ എന്നിവരാണ് വിൻഡീസിനായി ബോൾ ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 50 ഓവറിൽ 7ന് 213 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ വിൻഡീസും 50 ഓവറിൽ 9ന് 213 റൺസ് നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു. സൂപ്പർ ഓവറിൽ വിൻഡീസ് 10 റൺസ് നേടിയപ്പോൾ ബംഗ്ലദേശിന്റെ മറുപടി 9 റൺസിൽ ഒതുങ്ങി. അതോടെ വിൻഡീസിന് ഒരു റണ്ണിന്റെ ആവേശ ജയം.
അർധ സെഞ്ചറി നേടി പുറത്താകാതെ നിന്ന വിൻഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപാണ് കളിയിലെ താരം. 67 പന്തുകൾ നേരിട്ട ഹോപ് 53 റൺസുമായി വെസ്റ്റിൻഡീസിന്റെ ടോപ് സ്കോററായി. വെസ്റ്റിൻഡീസ് സ്പിന്നർമാരിൽ ഗുഡകേഷ് മോട്ടി മൂന്നും അകീൽ ഹുസൈൻ, അലിക് അതനാസെ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 74 റൺസ് വിജയം നേടിയിരുന്നു. മൂന്നാം മത്സരം വ്യാഴാഴ്ച മിർപുരിൽ നടക്കും.
English Summary:








English (US) ·