50 കോടിയും 100 കോടിയും സ്വപ്നമായിരുന്ന മലയാള സിനിമ ഇന്ന് 300 കോടിയും കീഴടക്കി: ഏറ്റവും അധികം കളക്ഷൻ നേടിയ 10 സിനിമകൾ ഇതാ

2 days ago 2
കഴിഞ്ഞ ദിവസം പൃഥിവിരാജ് സുകുമാരൻ ഒരു പ്രസ് മീറ്റിൽ പറയുകയുണ്ടായി " മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് .

50 കോടിയും 100 കോടിയും ഒകെ വലിയ സ്വപ്‍നമായിരുന്ന നമ്മുടെ ഈ കൊച്ചു ഇൻഡസ്ട്രി ഇന്ന് 300 കോടിയുടെ പുതിയ കൊടുമുടികൾ കിഴടക്കുകയാണ് . കണ്ടന്റ് ഈസ് കിംഗ് എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ട്, ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത എക്കാലത്തെയും മികച്ച 10 മലയാള ചിത്രങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

ബെത്‌ലഹേം കുടുംബ യൂണിറ്റ് (2026) – ₹312.50 കോടി

ബെത്‌ലഹേം കുടുംബ യൂണിറ്റ് (2026) – ₹312.50 കോടി

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതിയ ചിത്രമാണിത്. ഗിരീഷ് എ. ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ചിത്രം, നിവിൻ്റെ അതിഗംഭീരമായ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആക്ഷൻ സിനിമകൾ ബോക്സ് ഓഫീസ് ഭരിക്കുന്ന കാലത്ത്, പൂർണ്ണമായും ഒരു ഫാമിലി എന്റർടെയ്നറായി എത്തിയാണ് ചിത്രം 312 കോടിയിലധികം രൂപ വാരിക്കൂട്ടിയത്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററിലേക്ക് ആകർഷിച്ച മികച്ച ഹ്യൂമറും , പ്രണയവും , ഇമോഷണൽ രംഗങ്ങളുമാണ് ഈ സിനിമയുടെ വിജയരഹസ്യം.

ലോക: ചാപ്റ്റർ 1 - ചന്ദ്ര (2025) – ₹302–304 കോടി

 ചാപ്റ്റർ 1 - ചന്ദ്ര (2025) – ₹302–304 കോടി

നായികാ പ്രാധാന്യമുള്ള ഒരു ചിത്രം ഇൻഡസ്ട്രി ഹിറ്റ് അടിക്കുമോ എന്ന ചോദ്യത്തിന് ഡൊമിനിക് അരുണും കല്യാണി പ്രിയദർശനും നൽകിയ ഉത്തരമാണ് 'ലോക'. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഒരു വർഷത്തോളമാണ് മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമ എന്ന പദവി അലങ്കരിച്ചത്. മികച്ച മേക്കിങ്ങും ആവേശകരമായ കഥാസന്ദർഭങ്ങളും ചിത്രത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി ഈ ചിത്രം മാറുകയായിരുന്നു. കല്യാണി പ്രിയദർശന്റെ ഒപ്പം ടോവിനോ , ദുൽഖർ , നസ്ലിൻ , ചന്ദു എന്നി വൻ താരനിരയും കുടിച്ചേർന്നപ്പോൾ മലയാളികൾ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കി .

എൽ2: എമ്പുരാൻ (2025) – ₹265–268 കോടി

 എമ്പുരാൻ (2025) – ₹265–268 കോടി

മലയാളികൾ വർഷങ്ങളായി ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ഈ മാസ്സ് ആക്ഷൻ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം മുതൽ നിരവധി വിവാദങ്ങൾക് വഴിയൊരുക്കി എങ്കിലും ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. സ്റ്റീഫൻ നെടുമ്പള്ളിയായി ലാലേട്ടൻ വീണ്ടും സ്‌ക്രീനിൽ എത്തിയപ്പോൾ പാൻ-ഇന്ത്യൻ തലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. ഗംഭീര ആക്ഷൻ സീക്വൻസുകളും പൃഥ്വിരാജിന്റെ സംവിധാന മികവും ചിത്രത്തെ വേഗത്തിൽ തന്നെ 265 കോടി ക്ലബ്ബിൽ എത്തിച്ചു. ഈ സിനിമ ചില പ്രേക്ഷർക്ക് അത്ര ഗംഭീരംമായി തോന്നിയില്ലെങ്കിലും കളക്ഷൻ തൂത്തുവാരിയിരിന്നു .

മഞ്ഞുമ്മൽ ബോയ്സ് (2024) – ₹242.3 കോടി

മഞ്ഞുമ്മൽ ബോയ്സ് (2024) – ₹242.3 കോടി

താരമൂല്യത്തിനപ്പുറം നല്ലൊരു തിരക്കഥയുണ്ടെങ്കിൽ പ്രേക്ഷകർ തിയേറ്ററിലേക്ക് ഇരച്ചെത്തുമെന്ന് ഈ ചിദംബരം ചിത്രം തെളിയിച്ചു. കൊടൈക്കനാലിലെ ഗുണ കേവിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സർവൈവൽ ത്രില്ലർ കേരളത്തിന് പുറത്തും, പ്രത്യേകിച്ച് തമിഴ്‌നാട്ടിലും വലിയ തരംഗമായി മാറി. റിയലിസ്റ്റിക് ആയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഭാഷാഭേദമന്യേ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയാണ് ഈ കൂറ്റൻ കളക്ഷനിലേക്ക് എത്തിയത്.

ദൃശ്യം 3 (2026) – ₹237.70–238.61 കോടി

ദൃശ്യം 3 (2026) – ₹237.70–238.61 കോടി

ജോർജുകുട്ടിയും കുടുംബവും മൂന്നാം തവണ എത്തിയപ്പോഴും കുടുംബപ്രേക്ഷകർ തിയേറ്ററുകൾ നിറച്ചു. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പരമ്പരയിലെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ സീറ്റിന്റെ അറ്റത്ത് പിടിച്ചിരുത്തുന്നതിൽ വിജയിച്ചു. അപ്രതീക്ഷിതമായ ക്ലൈമാക്സും ജോർജുകുട്ടിയുടെ അതിജീവന തന്ത്രങ്ങളും തന്നെയാണ് മൂന്നാം ഭാഗത്തെയും ഇത്രവലിയ ബോക്സ് ഓഫീസ് വിസ്മയമാക്കി മാറ്റിയത്.

തുടരും (2025) – ₹234–235 കോടി

തുടരും (2025) – ₹234–235 കോടി

തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ഇമോഷണൽ ഫാമിലി ഡ്രാമ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറി. മികച്ച നിരൂപക പ്രശംസയോടൊപ്പം അതിവേഗത്തിലാണ് ചിത്രം വമ്പൻ കളക്ഷനിലേക്ക് കുതിച്ചത്. സാധാരണക്കാരായ പ്രേക്ഷകരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാസന്ദർഭങ്ങളും വൈകാരികമായ മുഹൂർത്തങ്ങളും പ്രേക്ഷകരുടെ കണ്ണുനനയിച്ചു. മോഹൻലാൽ എന്ന നടന്റെ ഒരു തിരിച്ചുവരവ് കുടിയായിരുന്നു ഈ സിനിമ .

വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് (2026) – ₹234–235 കോടി

 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് (2026) – ₹234–235 കോടി

യുവാക്കളുടെ പൾസ് കൃത്യമായി അറിഞ്ഞ സവിൻ എസ്. എ. ചിത്രം തിയേറ്ററുകളിൽ വലിയ ആഘോഷമാക്കി മാറ്റിയത് ഇന്നത്തെ തലമുറയാണ്. ആദ്യ ഭാഗത്തേക്കാൾ ഗംഭീരമായ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് ലഭിച്ചത്. തമാശകൾക്കൊപ്പം യുവാക്കൾ നേരിടുന്ന ജീവിതപ്രശ്നങ്ങളും സമൂഹ മാധ്യമങ്ങൾ വഴി ഹിറ്റായ ഹാഷിർ , അലൻ , വിനായക് , അജിൻ എന്നിവവർക് പ്രധാന കഥാപാത്രങ്ങൾ നൽകി പടം ഇറക്കിയപ്പോൾ
കേരളത്തിലെ യുവാക്കൾ അത് മനസ്സിലേറ്റി .

2018 (2023) – ₹180 കോടി

2018 (2023) – ₹180 കോടി

കേരളം നേരിട്ട മഹാപ്രളയത്തിന്റെ അതിജീവന കഥ പറഞ്ഞ ജൂഡ് ആന്തണി ജോസഫ് ചിത്രം, മലയാള സിനിമയിലെ ആദ്യകാല പാൻ-ഇന്ത്യൻ ഹിറ്റുകളിലൊന്നാണ്. നമ്മൾ കടന്നുപോയ വലിയൊരു ദുരന്തത്തെയും അതിൽ നാം കാണിച്ച ഐക്യത്തെയും സ്ക്രീനിൽ കണ്ടപ്പോൾ ഓരോ മലയാളിയുടെയും കണ്ണുകൾ നിറഞ്ഞു. ഗംഭീരമായ സാങ്കേതിക മികവോടെ ഒരുക്കിയ ഈ മൾട്ടി സ്റ്റാർ ചിത്രം മലയാളത്തിന്റെ അഭിമാനമായി മാറി.

ആടുജീവിതം (2024) – ₹158.50 കോടി

ആടുജീവിതം (2024) – ₹158.50 കോടി

വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിൽ ബ്ലെസ്സി ഒരുക്കിയ ഈ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. നജീബായുള്ള പൃഥ്വിയുടെ പകർന്നാട്ടവും മരുഭൂമിയിലെ അതിജീവനവും ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടി. എ. ആർ. റഹ്മാന്റെ സംഗീതവും ക്യാമറ വർക്കും സിനിമയെ ഒരു ലോകോത്തര ദൃശ്യാനുഭവമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചു.

ആവേശം (2024) – ₹156 കോടി

ആവേശം (2024) – ₹156 കോടി

രങ്കണ്ണനായി ഫഹദ് ഫാസിൽ തിയേറ്ററുകളിൽ തകർത്താടിയപ്പോൾ ആവേശം അക്ഷരാർത്ഥത്തിൽ അലതല്ലുകയായിരുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ കംപ്ലീറ്റ് എന്റർടെയ്നർ കോമഡിയും മാസ്സ് ആക്ഷനും സമന്വയിപ്പിച്ച ഒരു പക്കാ തിയേറ്റർ പാക്കേജായിരുന്നു. ഫഹദിന്റെ അസാധ്യ എനർജിയും ഡയലോഗ് ഡെലിവറിയും യുവപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതോടെ ചിത്രം വൻ വിജയമായി മാറി.
കഥകളിലെ പുതുമയും ഓരോ പ്രൊഡക്ഷൻ മേഖലയിലും ക്രാഫ്റ്റ് നൂറു ശതമാനം ഉറപ്പുവരുത്തുന്നതുമാണ് ഇന്ന് മലയാള സിനിമയെ ഈ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ പത്ത് ബ്ലോക്ക്ബസ്റ്ററുകളിൽ നിങ്ങളുടെ മനസ്സ് ഏറ്റവും കൂടുതൽ കീഴടക്കിയ സിനിമ ഇതിൽ ഏതാണ്?

Read Entire Article