50 വയസ്സ്! പിറന്നാള്‍ ദിനത്തില്‍ സിമ്രന്റെ സ്റ്റൈലിനെ കുറിച്ച് ഭര്‍ത്താവ് ദീപക് പറഞ്ഞത്? പിറന്നാള്‍ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്

1 month ago 7
simran birthdayസിമ്രൻ
ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സിമ്രന്റെ അന്‍പതാം പിറന്നാളാണ്. പ്രിയപ്പെട്ട നടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്റസ്ട്രിയിലെ സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തി. പിറന്നാള്‍ സ്‌പെഷ്യലായി സിമ്രന്‍ ഒരു സ്റ്റൈലന്‍ ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഭര്‍ത്താവ് ദീപക്കിന്റെ പിറന്നാള്‍ ആശംസ.

ഏഫേര്‍ട്ട്‌ലെസ്സ് ആയി സ്റ്റൈല്‍ നിര്‍വചിക്കുന്ന പെണ്ണ്, ഓരോ വര്‍ഷം കഴിയുന്തോറും നിന്റെ ഗ്രേസ് കൂടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രചോദനത്തിന്റെ നിരന്തരമായ ഉറവിടമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ദീപക്കിന്റെ പോസ്റ്റ്. സിമ്രന്റെ സ്‌റ്റൈലിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ തന്നെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്

ഇതേ ചിത്രങ്ങള്‍ സിമ്രനും പങ്കുവച്ചിട്ടുണ്ട്. ഇത് വെറുമൊരു ഷൂട്ട് അല്ല, എന്റെ മൂഡും ഓര്‍മയും അതിനൊക്കെ അപ്പുറം ഓരോ ഫ്രെയിമിനും ആഘോഷിക്കുന്നതിന്റെ ഭാഗമാണ്. പുതിയൊരു ലുക്ക്, ഒരിക്കലും തോറ്റുകൊടുക്കാതെ. സ്‌നേഹത്തിനെല്ലാം നന്ദി- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സിമ്രന്‍ പറഞ്ഞത്.

Also Read: ഭാര്യ പാകം ചെയ്താല്‍ അമ്മയെപ്പോലെയാവുന്നില്ല എന്ന് പറയുന്നവര്‍ക്ക് ശ്രുതി ഹാസന്റെ മറുപടി, തന്നത്താന്‍ ഒന്ന് ഉണ്ടാക്കി നോക്കൂ!

പഞ്ചാബി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സിമ്രന്‍ 1995 ല്‍ ആണ് സിനിമാ ലോകത്തേക്ക് വരുന്നത്. സൗന്ദര്യ മത്സര വേദികളില്‍ നിന്ന് സിനിമയിലേക്ക് എത്തിയ സിമ്രന് ഒരു നായിക നടി എന്ന നിലയിലുള്ള സ്വീകരണം ലഭിച്ചത് തമിഴ് സിനിമാ ലോകത്താണ്. ബോളിവുഡിലായിരുന്നു സിമ്രന്റെ തുടക്കം, പക്ഷേ സൗത്ത് ഇന്ത്യയിലെ ആദ്യ സിനിമ മലയാളത്തിലായിരുന്നു. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിന് ശേഷം പിന്നീട് സിമ്രന്‍ തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറി.

2003 ല്‍ ആയിരുന്നു സിമ്രന്റെ വിവാഹം. ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു സിമ്രനും ദീപക്കും. അനിയത്തി നേവലിന്റെ മരണത്തിന് ശേഷം സിനിമ തന്നെ ഉപേക്ഷിക്കാന്‍ പോയ സിമ്രന് കരുത്ത് നല്‍കിയ ആളാണ് ദീപക്. തന്റെ തകര്‍ച്ചയില്‍ ചേര്‍ത്തു പിടിച്ച ആളെ ജീവിത പങ്കാളിയാക്കുകയായിരുന്നു. അത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നാണ് സിമ്രന്‍ പറഞ്ഞത്. ഒരു മകനാണ് ദമ്പതികള്‍ക്ക്.

വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്ന സിമ്രന്‍, മകന്‍ പിറന്നതിന് ശേഷമാണ് ചെറിയൊരു ബ്രേക്ക് എടുത്തത്. എന്നാല്‍ പിന്നീട് പഴയതിലും അധികം സുന്ദരിയായുള്ള സിമ്രന്റെ തിരിച്ചുവരവ് ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. ഇപ്പോള്‍ നായികയായും വില്ലത്തിയായുമെല്ലാം അഭിനയ ലോകത്ത് സിമ്രന്‍ സജീവമാണ്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article