'500 പേർക്കുമുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു'; 'പുഷ്പ'യിലെ ഐറ്റം സോങ്ങിനെക്കുറിച്ച് സാമന്ത

8 months ago 10

11 May 2025, 03:12 PM IST

samantha astir  the clip  she got the connection    to bash  oo antava opus  successful  pushpa the emergence  allu arjun

സാമന്തസ പുഷ്പയിലെ ഗാനരംഗത്തിൽ സാമന്തയും അല്ലു അർജുനും

2021-ല്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദി റൈസി'ല്‍ ഐറ്റം സോങ്ങില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറന്ന് നടി സാമന്ത. ചിത്രത്തില്‍ സാമന്ത ചുവടുവെച്ച 'ഊ അണ്ടവാ' എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പാട്ടിന്റെ ഷൂട്ടിന് മുന്നോടിയായി 500-ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമുന്നില്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്ന് സാമന്ത അഭിപ്രായപ്പെട്ടു.

'ഞാന്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സന്ദേശംകൊടുക്കാനാണ് ചിലകാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍, എന്നെ തന്നെ വെല്ലുവിളിക്കാനാണ് ഞാന്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. ജീവിത്തിലൊരിക്കലും ഞാനന്നെ കാണാന്‍ കൊള്ളാവുന്ന, ഹോട്ടായ സ്ത്രീയായി കരുതിയിരുന്നില്ല. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ എനിക്ക് പറ്റുമോയെന്ന് ശ്രമിക്കാനുള്ള അവസരമായാണ് ഞാന്‍ 'ഊ അണ്ടവ'യെ കണ്ടത്. അത്തരമൊന്ന് ഞാന്‍ മുമ്പ് ചെയ്തിരുന്നില്ല. അതിനാല്‍, അത് സ്വയം ഞാന്‍ ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു. ഒരിക്കല്‍ മാത്രമേ അത് ചെയ്യാന്‍ പോവുന്നുള്ളൂ. അതിനാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ചെയ്യാന്‍ തീരുമാനിച്ചു', ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.

'ക്യൂട്ടായ, ബബ്ലിയായ, അടുത്ത വീട്ടിലെ കുട്ടിയുടെ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, ഇത് ഡാന്‍സിനേക്കാള്‍ ആറ്റിറ്റ്യൂഡിനായിരുന്നു പ്രാധാന്യം. സ്വന്തം സെക്ഷ്വാലിറ്റിയില്‍ ആനന്ദം കണ്ടെത്തുന്ന, ആത്മവിശ്വാസമുള്ള സ്ത്രീയെക്കുറിച്ചായിരുന്നു. എന്നാല്‍, ഞാന്‍ ഇതൊന്നുമായിരുന്നില്ല. മുമ്പൊരിക്കലും ലഭിക്കാത്ത അവസരമായിരുന്നു. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് സ്വയം വെല്ലുവിളി ഏറ്റെടുത്തത്', അവര്‍ വ്യക്തമാക്കി. സെറ്റില്‍ ആദ്യദിവസം ആദ്യഷോട്ടിനുമുമ്പ് താന്‍ 500-ഓളം വരുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കുമുമ്പില്‍ വിറയ്ക്കുകയായരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Samantha reveals her nervousness filming `Oo Antava` successful Pushpa: The Rise

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article