Authored by: അശ്വിനി പി|Samayam Malayalam•18 Sept 2025, 4:16 pm
മലയാളത്തിലുൾപ്പടെ ഒത്തിരി ഇന്ത്യൻ സിനിമകളിൽ ഹോളിവുഡ് താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. എന്നാൾ വൈറ്റ് ലോട്ടസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സിഡ്നി സ്വീനിയ്ക്ക് വന്നത് അല്പം വലിയ ഒരു അവസരമാണ്
സിഡ്നി സ്വീനി ബോളിവുഡിൽഇന്ത്യയിലെ ഒരു ലീഡിങ് കമ്പനി 530 കോടി ചെലവഴിച്ച് നിർമിയ്ക്കുന്ന ചിത്രത്തിലേക്ക് സിഡ്നിയെ സമീപിച്ചു എന്നാണ് വാർത്തകൾ. ഒരു ഇന്റർനാഷണൽ നടിയെ കൊണ്ടുവരുന്നതോടെ ചിത്രത്തിന് അത്രയും വലിയ മാർക്കറ്റ് ലഭിയ്ക്കും എന്നാണ് നിർമാതാവിൻരെ പ്രതീക്ഷ. എന്നാൽ ഇതുവരെ പ്രൊജക്ടിനോട് സിഡ്നി സ്വീനി സമ്മതം പറഞ്ഞിട്ടില്ലത്രെ.
Also Read: നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് കാർഡി ബി, ഇത്രയും നാൾ അത് മറച്ചുവച്ചത് എന്തിനായിരുന്നു?സിഡ്നി യെസ് പറഞ്ഞാൽ, പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റിയെ പ്രണയിക്കുന്ന ഹോളിവുഡ് നടിയുടെ വേഷമായിരിക്കും താരത്തിന്. ഗ്ലാമറസ്സായ അന്താരാഷ്ട്ര പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 2026 ന്റെ തുടക്കത്തിൽ ന്യൂയോർക്ക്, പാരീസ്, ലണ്ടൻ, ദുബായ് തുടങ്ങിയ നഗരങ്ങളിൽ ചിത്രീകരണം നടക്കും.
Also Read: ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയി
ആദ്യം തന്നെ ഓഫർ കണ്ട് സിഡ്‌നി ഞെട്ടിപ്പോയി എന്നാണ് വിവരം. 45 മില്യൺ പൗണ്ട് എന്നത് അവിശ്വസനീയമായ ഒരു തുകയാണ്. എന്നാൽ ഈ പ്രൊജക്ട് നടിയെ സംബന്ധിച്ച് കൗതുകകരമായ ഒന്നാണ്. മാത്രമല്ല ഇത് അവരുടെ ആഗോള പ്രൊഫൈൽ കൂടുതൽ ഉയർത്തുകയും ചെയ്യും. ഇന്ത്യൻ ചലച്ചിത്ര വ്യവസായം ശക്തമായി വളരുന്ന ഈ സാഹചര്യത്തിൽ ഇതുപോലൊരു സിനിമയുടെ ഭാഗമാവുക എന്നത് സിഡ്നിയുടെ കരിയറിലെയും ഒരു നേട്ടമായിരിക്കും
യുഎഇയിൽ നിന്നാണോ ഐഫോൺ വാങ്ങിക്കുന്നത്; എങ്കിൽ പുതിയ പ്രീ ഓർഡർ നിയമം പാലിക്കണം
എന്നാൽ ഇതുവരെ പ്രൊജക്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും തീരുമാനിച്ചിട്ടില്ല, പക്ഷേ ഇത് ഒരു വലിയ അവസരമാണ്, സിഡ്‌നി തന്റെ ഓപ്ഷനുകൾ ശ്രദ്ധാപൂർവ്വം നോക്കി കാണുന്ന നടിയാണ്. പണമല്ല എല്ലാം, അവർക്ക് നിരവധി പ്രോജക്ടുകൾ കൈയ്യിലുണ്ട്, പക്ഷേ ഇത് ഒരു നടി എന്ന നിലയിൽ അവരെ പുതിയ പരിധികളിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·