Published: July 27 , 2025 09:27 AM IST
1 minute Read
മുംബൈ∙ കൊച്ചി ടസ്കേഴ്സ് ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന തർക്കപരിഹാര കോടതിയുടെ ഉത്തരവ് ശരിവച്ച ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് കൊച്ചി ടസ്കേഴ്സ് ടീമിന് നോട്ടിസ് അയച്ചു.
ബിസിസിഐ ഇതിനകം നിക്ഷേപിച്ച തുക പിൻവലിക്കുന്നതിൽ നിന്ന് ടീം ഉടമകളായ റോണ്ടേവൂ സ്പോർട്സ് വേൾഡിനെയും (ആർഎസ്ഡബ്ല്യു) കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിനെയും (കെസിപിഎൽ) ജസ്റ്റിസുമാരായ ചന്ദ്രശേഖർ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവർ 8 ആഴ്ചത്തേക്ക് വിലക്കി.
English Summary:








English (US) ·