56 പന്തുകളിൽ സെഞ്ചറി, അടിച്ചുകൂട്ടിയത് 14 സിക്സ്! സർഫറാസ് ഷോ, അടി കൊണ്ട് വലഞ്ഞ് അർജുൻ തെൻഡുൽക്കർ

3 weeks ago 2

ഓൺലൈൻ ഡെസ്ക്

Published: December 31, 2025 03:33 PM IST Updated: December 31, 2025 04:10 PM IST

1 minute Read

സെഞ്ചറി നേടിയ സർഫറാസ് ഖാന്റെ ആഹ്ലാദം.
സെഞ്ചറി നേടിയ സർഫറാസ് ഖാന്റെ ആഹ്ലാദം.

ജയ്പൂർ∙ ശരീര ഭാരം വൻ തോതിൽ കുറച്ചിട്ടും കാണാത്ത സിലക്ടർമാർ ഇതു കാണ്! വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി സർഫറാസ് ഖാൻ. മത്സരത്തിൽ 75 പന്തുകൾ നേരിട്ട സർഫറാസ് 14 സിക്സുകളും ഒൻപതു ഫോറും സഹിതം അടിച്ചു കൂട്ടിയത് 157 റണ്‍സ്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സർഫറാസിന്റെ വെടിക്കെട്ട് ബാറ്റിങ് ഷോ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 444 റൺസാണു ജയ്പുരിൽ‌ അടിച്ചുകൂട്ടിയത്.

ഗോവയ്ക്ക് 445 റൺസ് വിജയലക്ഷ്യം. 56 പന്തുകളിൽനിന്നാണ് സര്‍ഫറാസ് സെഞ്ചറിയിലെത്തിയത്. നേരത്തേ അസമിനെതിരെ 47 പന്തുകളിൽനിന്നും സർഫറാസ് സെഞ്ചറി നേടിയിരുന്നു. ഐപിഎൽ താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് സർഫറാസിനെ ചെന്നൈ സ്വന്തമാക്കിയത്. അതിനു പിന്നാലെയാണ് താരത്തിന്റെ തകർപ്പൻ പ്രകടനം.

മത്സരത്തിൽ സർഫറാസും സഹോദരൻ മുഷീർ ഖാനും ചേർന്ന് അടിച്ചുകൂട്ടിയത് 60 പന്തിൽ 93 റൺസ്. 66 പന്തുകൾ നേരിട്ട മുഷീർ 60 റൺസെടുത്തപ്പോൾ, മധ്യനിര താരം ഹാർദിക് ടമോർ 28 പന്തിൽ 53 റൺസും അടിച്ചുകൂട്ടി. യശസ്വി ജയ്സ്വാള്‍ (64 പന്തിൽ 46), ഷാർദൂൽ ഠാക്കൂർ (എട്ടു പന്തിൽ 27), ഷംസ് മുലാനി (15 പന്തിൽ 22), തനുഷ് കോട്യൻ (12 പന്തിൽ 23) എന്നിവരെല്ലാം തങ്ങളുടെ റോളുകൾ മികച്ചതാക്കിയതോടെയാണ് മുംബൈ വമ്പൻ സ്കോറിലെത്തിയത്.

ഗോവയ്ക്കായി ദർശൻ മിസാൽ മൂന്നും ലളിത് യാദവ്, കൗശിക് വി. എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. അർജുൻ തെൻഡുല്‍ക്കർ എട്ടോവറിൽ 78 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ദർശൻ 98 റണ്‍സും ലളിത് യാദവ് 93 റൺസുമാണു വഴങ്ങിയത്. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് 2022–23 സീസണ്‍ മുതൽ ഗോവയ്ക്കു വേണ്ടിയാണ് അർജുൻ തെൻഡുൽക്കർ കളിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിൽ ഗോവയുടെ സ്ഥിരാംഗമാണ് അർജുൻ.

सरफराज खान ने आज गोवा के खिलाफ 157 रन की विस्फोटक पारी खेली है। 14 छक्के 9 चौके जड़े। मतलब 120 रन सिर्फ बाउंड्री से। टीम का स्कोर 50 ओवर में 444 पहुंचा दिया।

गजब सरफराज गजब।pic.twitter.com/iLLDKNB2LO

— Rajesh Sahu (@askrajeshsahu) December 31, 2025

English Summary:

Vijay Hazare Trophy, Mumbai vs Goa Updates

Read Entire Article