Authored by: അശ്വിനി പി|Samayam Malayalam•3 Jun 2025, 3:39 pm
സൗണ്ട് തോമ, വില്ലാലിവാരൻ പോലുള്ള സിനിമകളിൽ ദിലീപിന്റെ നായികയായി എത്തിയതാണ് നമിത പ്രമോദ്. ആ ബന്ധമാണ് മീനാക്ഷിയുമായുല്ള സൗഹൃദത്തിന് വഴിയൊരുക്കിയതും
നമിത പ്രമോദും മീനാക്ഷി ദിലീപും (ഫോട്ടോസ്- Samayam Malayalam) ഇപ്പോഴിതാ മീനാക്ഷിയ്ക്കൊപ്പം അടിച്ചുപൊളിച്ച ഒരു ദിവസത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നമിത പ്രമോദിന്റെ പോസ്റ്റ്. നമിതയുടെ സമ്മർ ടൗൺ കഫെയിൽ മീനാക്ഷി എത്തിയപ്പോൾ എടുത്ത ഫോട്ടോകളാണ് എന്ന് ഹാഷ് ടാഗിൽ വ്യക്തം. വയറും നിറഞ്ഞു, കൂടെ മനസ്സും നിറഞ്ഞു എന്നാണ് ഫോട്ടോകൾക്കൊപ്പം നമിത പ്രമോദ് കുറിച്ചത്. പോസ്, ഈറ്റ്, ഡ്രിങ്ക് സം കൊക്കോലോക്കോ, റിലാക്സ്, ഹോം, സമ്മർ ടൗൺ കഫെ എന്നൊക്കെയാണ് ഹാഷ് ടാഗുകൾ.
Also Read: ദൈവമേ, ഇത് ഞാൻ പ്രാർത്ഥിച്ചതിലും അധികമാണ്! തന്റെ ഭർത്താവും അമ്മയും തമ്മിലുള്ള സ്നേഹ ബന്ധം, ഇമോഷണലായി ഗൗരി കുഞ്ഞൂസ്നമിതയ്ക്കൊപ്പം മീനാക്ഷി എടുത്ത ഒരു സെൽഫിയും, നമിതയുടെ മീനാക്ഷി പകർത്തിയ കുറച്ചധികം ചിത്രങ്ങളുമാണ് പങ്കുവച്ചിരിയ്ക്കുന്നത്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
നമിത പ്രമോദും മീനാക്ഷി ദിലീപുമായുള്ള സൗഹൃദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാണ്. ഇരുവരും ഇടയ്ക്കിടെ ഔട്ടിങ് പോകുന്ന ഫോട്ടോകൾ എല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റുകളായും സ്റ്റോറിയായും എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇടക്കാലത്ത് ഇരുവരും തെറ്റിപ്പിരിഞ്ഞു എന്നൊക്കെയുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ഇരുവരും നിരന്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.
57 കാരനായ അച്ഛന്റെ 28 കാരിയായ നായികയുമായുള്ള സൗഹൃദം! മീനാക്ഷി ദിലീപിനൊപ്പമുള്ള ഒരു നല്ല ദിവസത്തെ കുറിച്ച് നമിത പ്രമോദ്, വയറും മനസ്സും നിറഞ്ഞു
എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപ് ഇപ്പോൾ കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഡെർമറ്റോളജിസ്റ്റായി ജോലി ചെയ്യുകയാണ്. നമിത പ്രമോദ് സിനിമകൾ ഇപ്പോൾ വളരെ അധികം സെലക്ടീവായി മാത്രമേ ചെയ്യുന്നുള്ളൂ. അതേ സമയം ബിസിനസ്സ് കാര്യങ്ങളിൽ തിരക്കിലുമാണ്. സമ്മർ ടൗൺ കഫെ എന്ന റസ്റ്റോറന്റും, പെപ്രിക്ക എന്ന പേരിൽ ഒരു മെൻസ് വെയർ ബൊട്ടീക്കും നടത്തിവരുന്ന താരം തിരക്കിലാണ്. കൊച്ചിയിൽ തന്നെ ആയതിനാൽ സമയം കിട്ടുമ്പോഴൊക്കെ നമിതയും മീനാക്ഷിയും സമയം ചെലവഴിക്കാറുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·