58 വയസ്സോ?! പ്രായത്തെ ബാധിക്കാത്ത സൗന്ദര്യവും ചുവടുകളും; ലാവണി നൃത്തം ചെയ്ത് നദിയ മൊയ്തു

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam8 Oct 2025, 1:00 pm

1984 ൽ, തന്റെ പതിനേഴാം വയസ്സിൽ അഭിനയ ലോകത്തേക്ക് വന്നതാണ് നദിയ മൊയ്തു. 41 വർഷത്തിനിടയിൽ ചെറിയ ചില ബ്രേക്കുകൾ എടുത്തുവെങ്കിലും നദിയ മൊയ്തു ഇപ്പോഴും മികച്ച വേഷങ്ങളിലൂടെ സജീവമാണ്.

nadiya moiduനദിയ മൊയ്തു
1984 ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു . അതിന് ശേഷം തമിഴിലും തെലുങ്കിലും ഉൾപ്പടെ മറ്റ് ഭാഷകളിലും സജീവമായി. അന്നും ഇന്നും നദിയ മൊയ്തുവിന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല, സൗന്ദര്യം കുറച്ചുകൂടെ കൂടിയെങ്കിലേയുള്ളൂ.

സൗന്ദര്യം മാത്രമല്ല, നദിയ മൊയ്തുവിന്റെ എനർജിയും ഗ്രേസും പഴയതു പോലെ തന്നെയാണ് എന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ പോസ്റ്റിന് താഴെ കമന്റുകളായി വരുന്നു. അത്രയും മനോഹരമായ ഒരു ഡാൻസ് റീൽ ആണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നദിയ മൊയ്തു പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: ഉടുത്താൽ നന്നാവുമോ എന്നായിരുന്നോ സംശയം? ഒട്ടും സംശയിക്കേണ്ട, ഗംഭീരമായിട്ടുണ്ട്! സാരിയിൽ സുന്ദരിയായി ഗോപിക അനിൽ

വർഷാ വർഷം മുടങ്ങാതെ നടക്കുന്ന എയിറ്റീസ് റീ-യൂണിയൻ ആഘോഷത്തിലായിരുന്നു നദിയ മൊയ്തുവിന്റെ ഡാൻസ് പെർഫോമൻസ്. സൗത്ത് ഇന്ത്യയിലെ ലാവണി എന്ന ഡാൻസാണ് കളിക്കുന്നത്. ചുവടുകളും ഭാവങ്ങളും എല്ലാം ആകർഷണീയമാണ്. നദിയയ്ക്കൊപ്പം സുഹാസിനിയും ഖുശ്ബുവും ജയശ്രീയും ചേരുന്നുണ്ട്.

കൂട്ടുകരും സന്തോഷവും ചിരിയും പവിത്രമായ നൊസ്റ്റാൾജിയയും നിറഞ്ഞു നിൽക്കുമ്പോൾ സൗത്ത് ഇന്ത്യയുടെ ലാവണി നൃത്തം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചത്. ഖുശ്ബുവിനും സുഹാസിനിയ്ക്കും ജയശ്രീയ്ക്കുമൊപ്പം ഡാൻസ് ചെയ്യുന്നത് ആവേശമായിരുന്നു എന്നും നദിയ പറയുന്നുണ്ട്.


58 കാരിയായ നദിയ മൊയ്തുവിന്റെ പ്രായത്തെ വെല്ലുന്ന ചുവടുകളും സൗന്ദര്യവും കണ്ട് മയങ്ങിയ ആരാധകരാണ് കമന്റിൽ എത്തുന്നത്. എന്തൊരു ഗ്രേസ് ആണ് ചുവടുകൾക്ക്, മനോഹരം എന്നൊക്കെയുള്ള കമന്റുകളുമായി സെലിബ്രേറ്റികളും എത്തിയിട്ടുണ്ട്. ജെൻസീസ് വൈബിലുള്ള ഡ്രസ്സിങ് സ്റ്റൈലിൽ നൈന്റീസ് റീ-യൂണിയൻ നടത്തിയ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Gold Card US: ജീവനക്കാർക്ക് ഒന്നര വർഷത്തിനുള്ളിൽ ഗ്രീൻ കാർഡ്! കോർപ്പറേറ്റ് ഗോൾഡ് കാർഡ്, EB-5 വഴി അപേക്ഷിക്കുന്നവർക്ക് 'പണി'യാകുമോ?


വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മാറുന്നതുവരെ സൗത്ത് ഇന്ത്യൻ സിനിമകളിൽ എല്ലാം വളരെ അധികം സജീവമായിരുന്നു നദിയ മൊയ്തു. ഇപ്പോഴും അമ്മ വേഷങ്ങളിൽ നദിയ സജീവമാണെങ്കിലും, സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ അധികം സെലക്ടീവാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article