58 വര്‍ഷങ്ങള്‍, ഭാര്യ, മക്കള്‍, കൊച്ചുമകന്‍ എല്ലാം കൊണ്ടും സമ്പന്നം! പിറന്നാള്‍ ദിനത്തെ കുറിച്ച് കൃഷ്ണകുമാര്‍

6 days ago 2
കൃഷ്ണകുമാര്‍ , എല്ലാം കൊണ്ടും സമ്പന്നനാണ്. സന്തോഷമുള്ള ജീവിതത്തില്‍ തൃപ്തനാണ്. ഇന്നലെയായിരുന്നു കൃഷ്ണകുമാറിന്റെ ജന്മദിനം. മക്കളോരോരുത്തരും കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയി എത്തി. പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് ആരാധകരും ഉണ്ടായിരുന്നു.

തന്റെ അന്‍പത്തിയെട്ടാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. കടല്‍ തീരത്ത് ഭാര്യയ്ക്കും ഇളയ രണ്ട് മക്കള്‍ക്കും ഒപ്പം ആഘോഷിച്ച ലളിതമായ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കൃഷ്ണകുമാര്‍ തന്റെ സന്തോഷം പങ്കുവച്ചു.

Also Read: അതിശയം തന്നെ, ഒരു വര്‍ഷം കൊണ്ട് ഇതെന്തൊരു മാറ്റം; അഭിരാമിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞെട്ടി ആരാധകര്‍

58 വര്‍ഷം... എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം.. മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ചു... സഹോദരന്‍, ഭാര്യ, മക്കള്‍, കൊച്ചുമകന്‍, സ്‌നേഹം നിറഞ്ഞ ശക്തരായ സുഹൃത്തുക്കള്‍.. ഇവരോടൊപ്പം ആഹ്ലാദവും ആരോഗ്യകരവും നിറഞ്ഞ അനുഗ്രഹീതമായ ജീവിതം സമ്മാനിച്ച ദൈവത്തിനു നന്ദി- എന്നാണ് ഫോട്ടോകള്‍ക്കൊപ്പം കൃഷ്ണകുമാര്‍ കുറിച്ചത്

മൂത്ത മകള്‍ ഇഷാനിയും, രണ്ടാമത്തെ മകള്‍ ദിയയും ഭര്‍ത്താവ് അശ്വിനും കൊച്ചുമകന്‍ ഓമിയും ചിത്രങ്ങളില്ല. അവരെവിടെ എന്ന ചോദ്യം ഉയരുന്നുണ്ട്. പോസ്റ്റിന് താഴെയും കൃഷ്ണകുമാറിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളാണ് വരുന്നത്.

ഒരു സിനിമ നടന്‍ എന്ന നിലയില്‍ കൃഷ്ണകുമാറിനെ കണ്ട ആരാധകരെ സംബന്ധിച്ച്, കൃഷ്ണകുമാര്‍ എന്ന ഫാമിലി മാന്‍ ആണ് ബെസ്റ്റ്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന അച്ഛന്‍, എന്തിനും അവരെ പിന്തുണയ്ക്കുന്ന അച്ഛന്‍ എന്ന നിലയില്‍ പലപ്പോഴും കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തില്‍ ഒരു വിഷയം വന്ന സമയത്ത്.


1994 ല്‍ കശ്മീരം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് കൃഷ്ണകുമാര്‍. അതിന് ശേഷം നായകനായും പ്രതിനായകനായും സഹതാരമായും നിരവധി സിനിമകള്‍ ചെയ്തു. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും കൃഷ്ണകുമാര്‍ സജീവമാണ്.

1994 ല്‍ തന്നെയാണ് സിന്ധുവുമായുള്ള കൃഷ്ണകുമാറിന്റെ വിവാഹം നടന്നതും. ഒരു സിനിമ നടന്‍ എന്ന നിലയില്‍ കൃഷ്ണകുമാറിനെ പരിചയപ്പെട്ട പെണ്‍കുട്ടി, പിന്നീട് പ്രണയമായി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്കും കടന്നു. നാല് പെണ്‍മക്കളും പിറന്നതോടെ കൃഷ്ണകുമാറിന്റെ ജീവിതം സമ്പന്നം.

Read Entire Article