Authored by: അശ്വിനി പി|Samayam Malayalam•17 Apr 2026, 6:34 p.m. IST
വയസ്സാണാലും ഉന്‍ അഴകും സ്റ്റൈലും എന്നേക്കും മാറവേ ഇല്ലൈ എന്ന് രമ്യ കൃഷ്ണന്‍ രജിനികാന്തിനെ നോക്കി പറഞ്ഞത് പോലെയാണ് ഇപ്പോള്‍ വിക്രമിന്റെ ലുക്കും. അന്‍പത്തിയൊന്‍പതാം പിറന്നാളിന് വിക്രം പങ്കുവച്ച വീഡിയോ വൈറലാവുന്നു
ചിയാൻ വിക്രംവളരെ കൂളായി, റെമോ ലുക്കില്‍ ഒരു വീഡിയോ. റെമോ എന്ന കമന്റുമായി എത്തിയത് മലയാളത്തിന്റെ ഉണ്ണി മുകുന്ദനാണ്. എന്നെന്നും ചിയാന്‍ എന്ന് പറഞ്ഞ് മകന്‍ ധ്രുവ് വിക്രമും എത്തിയിട്ടഉണ്ട്. 59 വയസ്സായി എന്ന് വിശ്വസിക്കാനാകാത്ത ആരാധകരെയും സോഷ്യല്‍ മീഡിയയില്‍ കാണാം. മുത്തശ്ശനായി എന്ന വല്ല ഓര്‍മയുമുണ്ടോ, എങ്ങനെ ഈ ലുക്ക് നിലനിര്‍ത്തുന്നു എന്നൊക്കെ ചോദിച്ചാണ് വീഡിയോ ഷെയര്‍ ചെയ്തു പോകുന്നത്.
Also Read: അജിത്തുമായി എന്താണ് പ്രശ്‌നം, എന്തുകൊണ്ട് വിഘ്‌നേശ് ശിവന് അജിത്ത് ഡേറ്റ് നല്‍കിയില്ല?ചെറുപ്പം മുതലേ മോഡലിങില്‍ എല്ലാം താത്പര്യമുണ്ടായിരുന്ന വിക്രമിന്റെ ഒരു ഷോര്‍ട്ട് ഫിലിം കണ്ടാണ് അഭിനയത്തിലേക്കുള്ള അവസരം ആദ്യമായി എത്തുന്നത്. 1988 ല്‍ ദൂരദര്‍ശനിലെ ഗലാട്ട കുടുംബം എന്ന സീരീസിലൂടെ ഇന്റസ്ട്രിയിലേക്ക് വന്നു. അത് വഴിയാണ് ആദ്യത്തെ തമിഴ് ചിത്രമായ എന്‍ കാദല്‍ കണ്മണിയിലേക്ക് അവസരം ലഭിക്കുന്നത്. അതൊരു എക്‌സിപിരിമെന്റല്‍ ഫിലിം ആയിരുന്നു, അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല.
സൈന്യം എന്ന മലയാള സിനിമയിലുള്‍പ്പടെ പല സിനിമകളിലും വിക്രം അഭിനയിച്ചുവെങ്കിലും പ്രതീക്ഷിക്കുന്ന നിലയിലേക്ക് അത് എത്തിയില്ല. അതിന് ശേഷം ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വര്‍ക്ക് ചെയ്തു. പക്ഷേ ഭാഗ്യമില്ലാത്ത നടന്‍ എന്ന ലേബല്‍ നടന്റെ അഭിനയ ജീവിതത്തില്‍ ഒരു കരിനിഴലായി നിന്നു. ആ അവസരത്തിലാണ് ബാലയുടെ സേതു എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത്. അതൊരു വലിയ മൈല്‍സ്റ്റോണ്‍ ആയിരുന്നു. അതിന് ശേഷം വിക്രം ചെയ്ത സിനിമകള്‍ എല്ലാം പകരം വയ്ക്കാനില്ലാത്തതാണ്.
തമിഴകത്ത് ഏറ്റവും അധികം ഫിസിക്കല്‍ എഫേര്‍ട്ട് ഇട്ടുകൊണ്ട് സിനിമകള്‍ ചെയ്യുന്ന നായകന്‍ ആരാണ് എന്ന് ചോദിച്ചാല്‍ അത് വിക്രം തന്നെയായിരിക്കും. പിതാമകന്‍, അന്യന്‍, ദൈവത്തിരുമകള്‍, ഐ, രാവണന്‍, പൊന്നിയന്‍ സെല്‍വന്‍, തങ്കലാന്‍ എന്നിങ്ങനെ വിക്രം അതിശയിപ്പിച്ച സിനിമകള്‍ ഒത്തിരിയാണ്.






English (US) ·