Published: January 03, 2026 03:23 PM IST Updated: January 03, 2026 04:44 PM IST
1 minute Read
രാജ്കോട്ട്∙ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. വിദർഭയ്ക്കെതിരായ മത്സരത്തിൽ 92 പന്തുകൾ നേരിട്ട പാണ്ഡ്യ 11 സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 133 റൺസാണ് രാജ്കോട്ടിൽ അടിച്ചുകൂട്ടിയത്. മത്സരത്തിൽ 71 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിൽ നിൽക്കെയാണ് ബറോഡയുടെ രക്ഷകനായി പാണ്ഡ്യ അവതരിച്ചത്.
ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ ഏഴാം നമ്പരിലായിരുന്നു ഹാർദിക് ബാറ്റിങ്ങിനിറങ്ങിയത്. ബറോഡയെ 50 ഓവറിൽ ഒന്‍പതിന് 293 റൺസെന്ന സുരക്ഷിത നിലയിലെത്തിച്ച പാണ്ഡ്യ, ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയാണു സ്വന്തമാക്കിയത്. മത്സരത്തിന്റെ 39–ാം ഓവറിൽ വിദർഭയുടെ സ്പിന്നർ പാർഥ് റേഖഡെ പന്തെറിയാനെത്തിയപ്പോൾ ആദ്യ അഞ്ചു പന്തുകളും നിലം തൊടാതെ ബൗണ്ടറി കടന്നു. അവസാനത്തെ ഒരു പന്തു ഫോറും കൂടി നേടിയതോടെ ഈ ഓവറിൽ മാത്രം പാണ്ഡ്യ അടിച്ചത് 34 റൺസ്!.
ആദ്യ 62 പന്തുകളിൽ പാണ്ഡ്യ 66 റൺസടിച്ചപ്പോൾ, പിന്നീടത്തെ ആറു പന്തുകളിൽനിന്നാണ് സ്കോർ 100 ൽ എത്തിയത്. മിഡ് വിക്കറ്റിലേക്കും ലോങ് ഓണിനു മുകളിലൂടെയുമായിരുന്നു സിക്സുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നത്. സഹതാരങ്ങൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴായിരുന്നു രാജ്കോട്ടിൽ പാണ്ഡ്യയുടെ വൺമാൻ ഷോ. 26 റൺസടിച്ച വിഷ്ണു സോളങ്കിയാണ് ബറോഡയുടെ രണ്ടാമത്തെ മികച്ച സ്കോറർ. മത്സരത്തിന്റെ 46–ാം ഓവറിൽ യാഷ് താക്കൂറിന്റെ പന്തിൽ അഥർവ ടൈഡെ ക്യാച്ചെടുത്താണ് ഹാർദിക് പാണ്ഡ്യയെ പുറത്താക്കുന്നത്.
English Summary:








English (US) ·