6, 6, 6, 6, 6, 6, 6, 6... എട്ടാമനായി ക്രീസിൽ, തുടർച്ചയായി 8 സിക്സ്; വെറും 11 പന്തിൽ 50; ആകാശിന്റെ റെക്കോർഡ് ബാറ്റിങ്– വിഡിയോ

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 10, 2025 09:10 AM IST

1 minute Read

ആകാശ് ചൗധരിയുടെ ബാറ്റിങ് (ഇടത്), ആകാശ് ചൗധരി (വലത്) (X/BCCIDomestic)
ആകാശ് ചൗധരിയുടെ ബാറ്റിങ് (ഇടത്), ആകാശ് ചൗധരി (വലത്) (X/BCCIDomestic)

സൂറത്ത്∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചറി നേടി ചരിത്രം കുറിച്ച് മേഘാലയ താരം ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെയാണ് 25 വയസ്സുകാരനായ ആകാശ് ചൗധരി വെറും 11 പന്തിൽ 50 റൺസ് നേടിയത്. 2012ൽ എസെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തിൽ നിന്ന് അർധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ റെക്കോർഡാണ് ആകാശ് തകർത്തത്.

എട്ടാമനായി ക്രീസിലെത്തിയ ആകാശ്, തുടർച്ചയായ എട്ടു പന്തുകൾ സിക്സർ പറത്തിയാണ് 48 റൺസും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി എട്ടു സിക്സറുകൾ പറത്തുന്ന ആദ്യ താരവും ഒരോവറിലെ ആറു പന്തും സിക്സറിനു പറത്തുന്ന മൂന്നാമത്തെ താരവുമാണ് ആകാശ് ചൗധരി. രവി ശാസ്ത്രി, ഗാരി സോബേഴ്സ് എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.

ടീമിലെ പ്രധാന പേസ് ബോളർമാരിൽ ഒരാളായ ആകാശ് ചൗധരി, ആദ്യ ഇന്നിങ്സിൽ മേഘാലയ 6ന് 576 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ റണ്‍സൊന്നും നേടാതിരുന്ന ആകാശ്, അടുത്ത രണ്ടു പന്തുകളിൽ ഓരോ സിംഗിളുകൾ വീതം നേടി. തുടർന്നാണ് തുടർച്ചയായ എട്ടു പന്തുകളിൽ ആകാശ് സിക്സറിനു പറത്തിയത്. ഇതോടെ വെറും 11 പന്തിൽ ആകാശിന്റെ സ്കോർ 50 ആയി. പിന്നീട് മൂന്നു പന്തുകൾ കൂടി നേരിട്ടെങ്കിലും റണ്‍സൊന്നും എടുക്കാനായില്ല.

അർധസെഞ്ചറിയിലേക്കെടുത്ത സമയത്തിന്റെ കണക്കിലും ആകാശിന് റെക്കോർഡുണ്ട്. ക്രീസിലെത്തി വെറും ഒൻപതു മിനിറ്റിനുള്ളിലാണ് ആകാശ് 50 റൺസ് നേടിയത്. 1965ൽ നോട്ടിങ്ഹാംഷെയറിനെതിരെ ലെസ്റ്റർഷെയറിനായി 13 പന്തിൽ അർധ സെഞ്ച്വറി നേടിയ ക്ലൈവ് ഇൻമാൻ എട്ടു മിനിറ്റിലാണ് 50 റൺസ് നേടിയത്. ആകാശ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

🚨 Record Alert 🚨

First subordinate to deed 8 consecutive sixes successful first-class cricket ✅

Fastest fifty, disconnected conscionable 11 balls, successful first-class cricket ✅

Meghalaya's Akash Kumar etched his sanction successful the grounds books with a blistering sound of 50*(14) successful the Plate Group lucifer against… pic.twitter.com/dJbu8BVhb1

— BCCI Domestic (@BCCIdomestic) November 9, 2025

ആകാശിന്റെ കൂടി ബാറ്റിങ് കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 6ന് 628 എന്ന നിലയിൽ മേഘാലയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ അരുണാചൽ വെറും 73 റൺസിന് ഓൾഔട്ടായി. ഫോളോ വഴങ്ങിയ അവർ, രണ്ടാം ദിനം ബാറ്റിങ് അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 3ന് 29 എന്ന നിലയിലാണ്.

English Summary:

Fastest First Class Fifty was achieved by Akash Choudhary successful conscionable 11 balls. This record-breaking innings has made waves successful the cricket world, highlighting a singular feat successful first-class cricket.

Read Entire Article