6 വര്‍ഷത്തെ ഇടവേളക്കുശേഷം നിവിന്‍ പോളി-നയന്‍താര ചിത്രം; 'ഡിയര്‍ സ്റ്റുഡന്റ്‌സ്' ടീസര്‍ പുറത്ത്

5 months ago 5

നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന 'ഡിയര്‍ സ്റ്റുഡന്റ്‌സ്'ന്റെ ആദ്യ ടീസര്‍ പുറത്ത്. വിനീത് ജയിന്റെ മാവെറിക് മൂവീസിന്റേയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവരാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഫണ്‍, ആക്ഷന്‍, ത്രില്ലര്‍ ജോനറില്‍ കംപ്ലീറ്റ് എന്റെര്‍റ്റൈനെറായി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഹരി എന്നാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫണ്‍ ക്യാരക്ടറാണ് നിവിന്റേത് എന്നാണ് സൂചന. ഒരു പോലീസ് ഓഫീസര്‍ ആയാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്. ആറ് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് നിവിന്‍ പോളി-നയന്‍താര ടീം ഒരുമിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.

ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2019-ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമയിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരന്‍, ലാല്‍, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിന്‍ കിംഗ്സ്ലി, ഷാജു ശ്രീധര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- ആനന്ദ് സി. ചന്ദ്രന്‍, ഷിനോസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, സിബി മാത്യു അലക്‌സ്, എഡിറ്റര്‍- ലാല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍- ഡിനോ ശങ്കര്‍, അനീസ് നാടോടി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, വസ്ത്രാലങ്കാരം- മെല്‍വി ജെ., മഷര്‍ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത് എം. സരസ്വതി, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ആക്ഷന്‍- മഹേഷ് മാത്യു-കലൈ കിങ്‌സണ്‍, ഗാനരചന- സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജസിംഗ്, പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ആര്യന്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് (ചെന്നൈ)-അനന്തപദ്മനാഭന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- സ്മിത നമ്പ്യാര്‍, കളറിസ്റ്റ്- ശ്രീക് വാരിയര്‍ (കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്) വിഎഫ്എക്‌സ്- പ്രോമിസ് സ്റ്റുഡിയോസ്, മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, ഫ്‌ളയിങ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അര്‍ജുന്‍ ഐ. മേനോന്‍, സ്റ്റില്‍സ്- അനൂപ് ചാക്കോ, സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണി ജോണ്‍(24AM)യെല്ലോ ടൂത്ത്‌സ്, ടീസര്‍ എഡിറ്റ്- ലാല്‍ കൃഷ്ണ.

Content Highlights: Teaser merchandise of 'Dear Students' starring Nivin Pauly & Nayanthara

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article