Published: July 31 , 2025 11:02 AM IST
1 minute Read
ബുലവായോ ∙ 6 വിക്കറ്റുമായി പേസർ മാറ്റ് ഹെൻറി ആഞ്ഞടിച്ചപ്പോൾ സിംബാബ്‍വെ ബാറ്റിങ് നിര കടപുഴകി. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം സിംബാബ്‍വെ 149ന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആദ്യ 2 സെഷനുള്ളിൽ കിവീസ് ബോളർമാർ ഓൾഔട്ടാക്കുകയായിരുന്നു. 3 വിക്കറ്റെടുത്ത പേസർ നേഥൻ സ്മിത്തും ന്യൂസീലൻഡ് ബോളിങ്ങിൽ തിളങ്ങി.
39 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് എർവിനാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. ബാറ്റിങ്ങിൽ 6 പേർ രണ്ടക്കം കാണാതെ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഒന്നാംദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെടുത്തിട്ടുണ്ട്. ഓപ്പണർമാരായ വിൽ യങ്ങും (41 ബാറ്റിങ്) ഡെവൻ കോൺവേയുമാണ് (51 ബാറ്റിങ്) ക്രീസിൽ.
ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് സന്ദർശകർക്ക് ഇനി 57 റൺസിന്റെ ദൂരം മാത്രം. 9 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ന്യൂസീലൻഡും സിംബാബ്‍വെയും ടെസ്റ്റിൽ ഏറ്റുമുട്ടുന്നത്.
English Summary:








English (US) ·